[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ് ഇനി ബോളിവുഡിലേക്ക്; അരങ്ങേറ്റം അറ്റ്‌ലി ചിത്രത്തിലൂടെ..?

തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ ആണ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ദിൽ രാജു ആണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് എന്ന ചിത്രത്തിൽ ആണ് വിജയ് തൊട്ടു മുൻപ് അഭിനയിച്ചത്. ഈ മാസം റിലീസ് ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണമാണ് നേടിയത് എങ്കിലും ആഗോള ഗ്രോസ് ആയി ഇരുന്നൂറു കോടി നേടിയെടുത്തിരുന്നു. വിജയ് ഇനി ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായിരിക്കുമെന്നും, അതിനു ശേഷം ആറ്റ്ലിയുമായി വീണ്ടും ഒന്നിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് വിജയ് വൈകാതെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുമെന്നാണ്.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍, ലേഡി സൂപ്പർ സ്റ്റാർ നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കാം എന്ന വാർത്തകൾ ആണ് വരുന്നത്. ഇന്ത്യാഗ്ലിറ്റ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു ഔദ്യോഗികമായ സ്ഥിതീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല എങ്കിലും ആരാധകർ ആവേശത്തിലാണ്. നേരത്തെ പ്രഭുദേവ ഒരുക്കിയ ഹിന്ദി ചിത്രത്തിൽ ഒരു നൃത്ത രംഗത്തിൽ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആറ്റ്ലിയുമായി വിജയ്ക്കുള്ള അടുപ്പമാണ് ഈ ഷാരൂഖ് ഖാൻ ചിത്രത്തിൽ അദ്ദേഹം അതിഥി വേഷം ചെയ്യുമെന്നുള്ള വാർത്തകൾക്കു പ്രചാരം വർധിക്കാനുള്ള കാരണം. തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ ആണ് വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ നിന്നും വന്നിട്ടുള്ളതു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

21 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.