[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറിന് പിന്നാലെ ഇനി വിജയ് സേതുപതി…..

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനെ നായകനാക്കി ഹേ സിനാമിക എന്ന ചിത്രമൊരുക്കി കൊണ്ടാണ് പ്രശസ്ത കൊറിയോഗ്രാഫർ ആയ ബ്രിന്ദ മാസ്റ്റർ സംവിധായിക ആയി അരങ്ങേറ്റം കുറിച്ചത്. മദൻ കർക്കി രചിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ അദിതി റാവു, കാജൽ അഗർവാൾ എന്നിവരാണ് നായികമാരായി എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് ശേഷം, ഇപ്പോൾ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിന്ദ മാസ്റ്റർ എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇതിൽ നായകനായി എത്തുന്നത് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ആണെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്. തന്റെ പുതിയ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും, അതുപോലെ ഈ ചിത്രത്തിന്റെ പേരും ബ്രിന്ദ മാസ്റ്റർ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ഹേ സിനാമിക എത്തിയത്. ഗോവിന്ദ് വസന്ത ഈണം നൽകിയ ഇതിലെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. കാതു വാകുല രണ്ടു കാതലാണ് വിജയ് സേതുപതിയുടെ ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങളിൽ ഒന്ന്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് നായികമാരായി എത്തുന്നത്. ഏപ്രിൽ ഇരുപത്തിയേഴിനു ആണ് ഈ ചിത്രം റിലീസ് ആവുക. ജൂൺ മൂന്നിന് റിലീസ് ചെയ്യാൻ പോകുന്ന ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രമായ വിക്രമിലും വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. തെലുങ്കു ചിത്രം സീത രാമം, ഹിന്ദി ചിത്രം ചുപ്, നെറ്റ്ഫ്ലിക്സ് ഹിന്ദി വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ് ഇനി ദുൽകർ അഭിനയിച്ചു പുറത്തു വരാനുള്ളത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

20 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.