തമിഴകത്തിന്റെ സൂപ്പർ താരം ദളപതി വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് തെലുങ്ക് സംവിധായകൻ വംശി ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ ആണ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ദിൽ രാജു ആണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് എന്ന ചിത്രത്തിൽ ആണ് വിജയ് തൊട്ടു മുൻപ് അഭിനയിച്ചത്. ഈ മാസം റിലീസ് ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണമാണ് നേടിയത് എങ്കിലും ആഗോള ഗ്രോസ് ആയി ഇരുന്നൂറു കോടി നേടിയെടുത്തിരുന്നു. വിജയ് ഇനി ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായിരിക്കുമെന്നും, അതിനു ശേഷം ആറ്റ്ലിയുമായി വീണ്ടും ഒന്നിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് വിജയ് വൈകാതെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുമെന്നാണ്.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍, ലേഡി സൂപ്പർ സ്റ്റാർ നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കാം എന്ന വാർത്തകൾ ആണ് വരുന്നത്. ഇന്ത്യാഗ്ലിറ്റ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനു ഔദ്യോഗികമായ സ്ഥിതീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല എങ്കിലും ആരാധകർ ആവേശത്തിലാണ്. നേരത്തെ പ്രഭുദേവ ഒരുക്കിയ ഹിന്ദി ചിത്രത്തിൽ ഒരു നൃത്ത രംഗത്തിൽ വിജയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആറ്റ്ലിയുമായി വിജയ്ക്കുള്ള അടുപ്പമാണ് ഈ ഷാരൂഖ് ഖാൻ ചിത്രത്തിൽ അദ്ദേഹം അതിഥി വേഷം ചെയ്യുമെന്നുള്ള വാർത്തകൾക്കു പ്രചാരം വർധിക്കാനുള്ള കാരണം. തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ ആണ് വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ നിന്നും വന്നിട്ടുള്ളതു.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.