മാനഗരം, കൈതി, മാസ്റ്റർ. വിക്രം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം, ഉലക നായകൻ കമൽ ഹാസന്റെ കരിയറിലെ മാത്രമല്ല, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. വിക്രം കഴിഞ്ഞു ചെയ്യാനുള്ള ചിത്രങ്ങളുടെ ഒരു വലിയ ലൈനപ്പ് തന്നെ ലോകേഷ് ഒരുക്കിയിട്ടുണ്ട്. കൈതി 2, വിക്രം 3, ഇരുമ്പുകൈ മായാവി എന്നിവയൊക്കെ അതിൽപ്പെട്ടതാണ്. എന്നാൽ ലോകേഷ് അടുത്തതായി ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നത് ദളപതി വിജയ് നായകനായ പുതിയ ചിത്രമാണ്. മാസ്റ്ററിനു ശേഷം വിജയ്‌ക്കൊപ്പം ലോകേഷ് ഒന്നിക്കുന്ന ഈ ചിത്രം എത്തരത്തിലുള്ളതാവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ദളപതി ഫാൻസും സിനിമാ പ്രേമികളും. ആ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകുമോ എന്നറിയാനും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഏതായാലും ബിഹൈൻഡ് വുഡ്‌സ് പ്ലാറ്റ്‌ഫോമിൽ വെച്ച് ആരാധകരുമായി നടത്തിയ സംവാദത്തിൽ തന്റെ അടുത്ത ചിത്രം ഏതു തരത്തിലുള്ളതാവുമെന്നു ലോകേഷ് വെളിപ്പെടുത്തിക്കഴിഞ്ഞു.
താൻ അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് പറയുന്നത്. അടുത്ത് ദളപതി വിജയ് ചിത്രമാണെന്ന് നേരത്തെ പറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ വിജയ്- ലോകേഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു മാസ്സ് സ്റ്റൈലിഷ് ഗ്യാങ്‌സ്റ്റർ ചിത്രമാണെന്ന വിവരം പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കഴിഞ്ഞു. ഈ ചിത്രത്തിൽ തമിഴിലെ മറ്റൊരു സൂപ്പർ താരമായ ധനുഷ് വില്ലനായെത്തുമെന്നു സ്ഥിതീകരിക്കാത്ത വാർത്തകൾ പരക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും വിജയ്- ലോകേഷ് കൂട്ടുകെട്ടിന്റെ രണ്ടാം വരവ് ആദ്യത്തേതിനേക്കാൾ ഗംഭീരമാകുമെന്നുള്ള സൂചനയാണ് നമ്മുക്ക് ലഭിക്കുന്നത്. ഈ വർഷം അവസാനമായിരിക്കും ഇവരുടെ ചിത്രമാരംഭിക്കുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.