ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. ഇന്ത്യക്ക് അകത്തും പുറത്തും വലിയ ആരാധക വൃന്ദമുള്ള ഈ നടൻ തന്റെ വിനയം നിറഞ്ഞ പെരുമാറ്റത്തിന്റെ പേരിലും ഏറെ പ്രശസ്തനാണ്. ഇപ്പോഴിതാ വിജയ്യുടെ ആ പെരുമാറ്റ ശുദ്ധിയെ കുറിച്ചു മനസ്സ് തുറക്കുന്നത് ബോളിവുഡ് താര സുന്ദരി കത്രീന കൈഫ് ആണ്. വിജയ്ക്കൊപ്പമുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ കുറിച്ച് ആണ് ബോളിവുഡ് നടി കത്രീന കൈഫ് പറയുന്നത്. വിജയ് തെന്നിന്ത്യയിലെ വലിയ സൂപ്പര് താരം ആണെന്ന് വളരെ വൈകിയാണ് താന് അറിഞ്ഞതെന്നും വളരെ ലാളിത്യവും വിനയവും നിറഞ്ഞ വ്യക്തിയാണ് വിജയ് എന്നും കത്രീന വെളിപ്പെടുത്തുന്നു. ഈ അടുത്തിടെ നടന്ന ഒരു ചാറ്റ് ഷോയിലാണ് കത്രീന കൈഫ് വിജയുമൊത്തുള്ള പരസ്യ ചിത്രീകരണത്തിന്റെ അനുഭവങ്ങള് പ്രേക്ഷകരുമായി പങ്കു വെച്ചത്.
ഊട്ടിയിലായിരുന്നു പരസ്യത്തിന്റെ ഷൂട്ട് നടന്നത് എന്നു കത്രീന പറഞ്ഞു. ഒരു ദിവസം ഷൂട്ടിനിടയില് താന് തറയിലിരുന്ന് ഫോണില് നോക്കുകയായിരുന്നു എന്നും അപ്പോഴാണ് തന്റെ മുന്നില് രണ്ടു കാല്പാദങ്ങള് കണ്ടത് എന്നും കത്രീന ഓർത്തെടുക്കുന്നു. തല ഉയര്ത്തി നോക്കാന് മിനക്കെടാതെ താന് വീണ്ടും ഫോണില് തന്നെ നോക്കിയിരുന്നു എങ്കിലും കുറച്ചു സമയം കഴിഞ്ഞും ആ പാദങ്ങള് അവിടെത്തന്നെ കണ്ടതോടെ ആണ് താന് മുഖമുയര്ത്തി നോക്കിയത് എന്നു കത്രീന പറഞ്ഞു. തന്റെ കൂടെ പരസ്യത്തില് അഭിനയിച്ച മനുഷ്യനായിരുന്നു അത് എന്നും അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്സ്റ്റാര് ആണെന്നു പിന്നീടാണ് താന് അറിഞ്ഞത് എന്നും കത്രീന പറയുന്നു. അദ്ദേഹം വളരെയേറെ വിനയമുള്ള ഒരാളായിരുന്നു എന്നു പറഞ്ഞ ബോളിവുഡ് സൂപ്പർ നായിക, തന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനാണ് ഈ നേരമത്രയും അദ്ദേഹം അവിടെ കാത്ത് നിന്നത് എന്നും എടുത്തു പറയുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.