സിബിഎസ്ഇയുടെ ടെക്സ്റ്റ് ബുക്കിലും ഇടം നേടി ഇളയദളപതി വിജയ്. തമിഴ്നാടിന്റെ പുതുവര്ഷാരംഭമാണ് പൊങ്കല്. പൊങ്കലിനെ കുറിച്ച് വിവരിക്കുന്നയിടത്താണ് മുണ്ടുടുത്ത് നിൽക്കുന്ന വിജയ്യുടെ ചിത്രം തമിഴ് പുരുഷന്റെ പരമ്പരാഗത വേഷം എന്ന ക്യാപ്ഷനോടൊപ്പമാണ് നൽകിയിരിക്കുന്നത്. അവസാനം റിലീസ് ചെയ്ത വിജയ് ചിത്രം മെർസലിൽ മുണ്ടുടുക്കുന്നതിനെ കുറിച്ചും അത് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നുമുള്ള വിജയ്യുടെ ഡയലോഗുകൾ തമിഴകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വിജയ് അവതരിപ്പിച്ച ‘മാരൻ’ എന്ന ഡോക്ടർ കഥാപാത്രം മെഡിക്കൽ രംഗത്ത് നടത്തിയ നല്ല പ്രവർത്തനങ്ങൾക്കായി അവാർഡ് സ്വീകരിക്കുവാൻ മുണ്ടും ഷർട്ടും ധരിച്ചാണ് പാരീസിലെത്തുന്നത്. മാരനോട് ആ വേഷം മാറാൻ അധികൃതർ ആവശ്യപ്പെടുമ്പോൾ ”എന്റെ ഭാഷയും എന്റെ വസ്ത്രധാരണവും ആണ് നിങ്ങൾക്ക് പ്രശ്നമെങ്കിൽ, മാറേണ്ടത് നിങ്ങളാണ്, ഞാനല്ല” എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതികൾ വെളിച്ചത്താക്കുന്ന ചിത്രമായിരുന്നു’മെർസൽ. ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചുവെങ്കിലും ചിത്രത്തിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.