ദളപതി വിജയ് ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന ആറ്റ്ലി- വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും ഇന്ന് വൈകുന്നേരം ആറു മണിക്ക് എത്തി. നാളെ ജന്മദിനം ആഘോഷിക്കുന്ന വിജയ്ക്ക് ഉള്ള ജന്മദിന സമ്മാനം ആയി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്യുകയായിരുന്നു. ഇനി ഒരു സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി ഇന്ന് രാത്രി 12 മണിക്ക് പുറത്തു വിടും. ബിഗിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ ആണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഒരു ഫുട്ബോൾ കളിക്കാരന്റെ വേഷത്തിലും ഒരു ലോക്കൽ ഗെറ്റപ്പിലും ആണ് വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏതായാലും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറി കഴിഞ്ഞു ഈ പോസ്റ്റർ. സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ വിജയ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം. എ ജി എസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തെറി, മെർസൽ എന്നീ ചിത്രങ്ങൾക്കു ശേഷം ആറ്റ്ലി വിജയുമായി ഒന്നിക്കുന്ന ചിത്രമാണ്. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ജാക്കി ഷെറോഫ്, കതിർ, വിവേക്, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, ഇന്ദുജ രവിചന്ദ്രൻ, റീബ മോണിക്ക ജോൺ, വർഷ ബൊല്ലമ്മ, രാജ് കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദർരാജ എന്നിവരും അഭിനയിക്കുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.