ദളപതി വിജയ് ആരാധകരോട് കാണിക്കുന്ന സ്നേഹം എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകനോടൊത്തുള്ള വിജയ്‌യുടെ ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഭിന്നശേഷിക്കാരനായ ഒരു ആരാധകനൊപ്പമുള്ള വിജയ്‌യുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭിന്നശേഷിക്കാരനായ ഈ ആരാധകനെ കയ്യിലെടുത്തു കൊണ്ട് നിൽക്കുന്ന വിജയ്‌യെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ മുന്നോട്ട് വരുന്നത്. വിജയ്ക്ക് ആരാധകരോടുള്ള സ്നേഹവും അതുപോലെ അദ്ദേഹത്തിന്റെ ലാളിത്യവുമാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ പ്രമോഷന്റെ തിരക്കിലാണ് ഇപ്പോൾ വിജയ് എന്നാണ് സൂചന. അതിനൊപ്പം തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ഷൂട്ട് ചെയ്യുകയും കൂടിയാണ് വിജയ്.
വംശി ഒരുക്കിയ വാരിസ് ജനുവരി പന്ത്രണ്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ ലോഞ്ച് എന്നിവ വൈകാതെ നടക്കും. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. വിജയ് പാടിയ രെഞ്ജിതമേ എന്ന ഗാനവും സിമ്പു പാടിയ തീ ദളപതി എന്ന ഗാനവുമാണ് റിലീസ് ചെയ്തത്. തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. വിജയ് ഇനി ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന ഗ്യാങ്സ്റ്റർ ചിത്രമാണ്. സെവെൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.