ബോളിവുഡിലെ സൂപ്പർ താരമായ, മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ ഖാൻ നായകനായ ഏറ്റവും പുതിയ ചിത്രം നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. 1994 ൽ പുറത്തു വന്ന, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കാണ് ആമിർ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിങ് ചദ്ദ. ആമിർ ഖാന്റെ തന്നെ നിർമ്മാണ കമ്പനിയായ ആമിർഖാൻ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈദ് ചന്ദ്രനാണ്. കരീന കപൂർ ഖാൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് യുവ താരം നാഗ ചൈതന്യയും ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനും അഭിനയിക്കുണ്ട്. അതുപോലെ തന്നെ ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും ഇതിൽ അതിഥി വേഷം ചെയ്തിട്ടുണ്ടെന്ന് ആമിർ ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പ്രചാരണ പരിപാടിയിൽ വെച്ച് തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യെ കുറിച്ച് ആമിർ ഖാൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
വിജയ് ഒരു മികച്ച നടൻ ആണെന്നാണ് ആമിർ ഖാൻ പറയുന്നത്. അദ്ദേഹം തനിക്കു ഒരു സഹോദരനെ പോലെയാണെന്നും, വിജയ്‌യെ നേരിൽ കാണുമ്പോൾ ഒരു കുടുംബാഗത്തെ കാണുന്ന പോലത്തെ ഫീലാണ് ലഭിക്കാറുള്ളതെന്നും ആമിർ ഖാൻ പറയുന്നു. ഏതായാലും ആമിർ ഖാന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വിജയ് ആരാധകർ ഈ വാക്കുകൾ ആഘോഷിക്കുകയുമാണ്. ആമിർ ഖാൻ നായകനായ സൂപ്പർ മെഗാഹിറ്റ് ഹിന്ദി ചിത്രമായ ത്രീ ഇഡിയറ്റ്സ് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ അതിലെ നായകനായി അഭിനയിച്ചത് വിജയ് ആയിരുന്നു.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.