നമ്മൾ സ്‌ക്രീനിൽ കണ്ടു ആരാധിച്ച സൂപ്പർ താരത്തെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരുപാട് സംവിധായകർ നമ്മുടെ ഇടയിൽ കാണില്ല. മോഹൻലാലിന്റെ കടുത്ത ആരാധകനായ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ എന്ന മലയാള ചിത്രവും, രജനികാന്ത് ആരാധകനായ കാർത്തിക് സുബ്ബരാജ് അദ്ദേഹത്തെ നായകനാക്കി ഒരുക്കിയ പേട്ട എന്ന തമിഴ് ചിത്രവും നമ്മൾ കഴിഞ്ഞ വർഷം കണ്ടു. ഇപ്പോഴിതാ ദളപതി വിജയ്‌യുടെ കടുത്ത ആരാധകനായ നെൽസൺ ദിലീപ്‌കുമാർ എന്ന സംവിധായകനും തന്റെ ഹീറോയെ വെച്ചൊരു ചിത്രമൊരുക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. കടുത്ത വിജയ് ഫാൻ ആയ നെൽസനാണ് വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രമൊരുക്കാൻ പോകുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഉണ്ടായതു. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കാൻ പോകുന്നത്. ഒരു ചെറിയ ട്രെയ്ലറിലൂടെയാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതു.
രണ്ടു വർഷം മുൻപ് ലേഡി സൂപ്പർ സ്റ്റാർ നയൻ താരയെ കേന്ദ്ര കഥാപാത്രമാക്കി കോലമാവ് കോകില എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നെൽസൺ അതിനു ശേഷം, ശിവകാർത്തികേയനെ നായകനാക്കി ഡോക്ടർ എന്ന ചിത്രവുമൊരുക്കി. ഡോക്ടർ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. പത്തു വർഷം മുൻപ് സിമ്പുവിനെ നായകനാക്കി വേട്ടൈ മന്നൻ എന്നൊരു ചിത്രം നെൽസൺ ഒരുക്കാൻ ആരംഭിച്ചിരുന്നു എങ്കിലും ആ ചിത്രം പിന്നീട് വ്യക്തമല്ലാത്ത കാരണങ്ങളാൽ നിന്ന് പോവുകയായിരുന്നു. പിന്നീട് എട്ടു വർഷത്തിന് ശേഷമാണു കോലമാവ് കോകില ഒരുക്കി നെൽസൺ അരങ്ങേറ്റം കുറിച്ചത്. കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച അനിരുദ്ധ് വഴിയാണ് നെൽസൺ ദളപതി വിജയ്‌യെ കണ്ടു ഈ കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തു കഥ പറഞ്ഞത്. സ്റ്റാർ വിജയ് ചാനലിൽ ഏതാനും പരിപാടികൾ രചിച്ചു സംവിധാനം ചെയ്തു കൊണ്ടാണ് നെൽസൺ തന്റെ കരിയർ ആരംഭിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.