[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കമ്മിറ്റ്മെന്റ് ടൈറ്റിൽ സോങ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..

തെലുങ്കിൽ നിന്ന് എത്തുന്ന പുതിയ റോട്ടിക് ത്രില്ലർ ചിത്രമാണ് കമ്മിറ്റ്മെന്റ്. നേരത്തെ എത്തിയ ഇതിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും നിറഞ്ഞ ടീസർ ആയിരുന്നു ഇതിന്റേത് എങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന ഗാനത്തിലും ഗ്ലാമർ പ്രദർശനത്തിന് കുറവില്ല. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ലക്ഷ്മികാന്ത് ചെന്ന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി നരേഷ് കുമരൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ടൈറ്റിൽ സോങ് രചിച്ചത് പൂർണചാരി ആണെങ്കിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ കാവ്യാ ചന്ദന, നരേഷ് കുമരൻ എന്നിവർ ചേർന്നാണ്. ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെ രചിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്നാണ്. കാർത്തിക്- അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ കമ്മിറ്റ്മെന്റ് എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവി പുടി ആണ്. ഏതായാലും ടീസർ പോലെ തന്നെ ഇതിന്റെ ടൈറ്റിൽ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

24 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.