മലയാള സിനിമയുടെ നാടാണെങ്കിൽ കൂടിയും തമിഴ് സിനിമയ്ക്കും വലിയ സ്വാധീനമുള്ള ഉള്ള സ്ഥലമാണ് കേരളം. രജനീകാന്ത് മുതൽ പുതുതലമുറ താരങ്ങളിൽ ശിവകാർത്തികേയൻ വരെയും നിരവധി ആരാധകരുള്ള പ്രദേശം തന്നെയാണിപ്പോഴും കേരളം. അതിൽ തന്നെയും തമിഴ് താരങ്ങളിൽ ഏറ്റവുമധികം മലയാളി ആരാധകരുള്ള നടനാണ് വിജയ്. തന്റെ ജീവനോളം വിജയ്യെ സ്നേഹിക്കുന്ന നിരവധി ആരാധകർ കേരളത്തിലുണ്ട്. അദ്ദേഹത്തെ ഒരു നോക്കു കാണുവാനും ഒപ്പം ഒരു ചിത്രം എടുക്കുവാനും ആഗ്രഹിക്കുന്ന നിരവധി പേർ. അക്കൂട്ടത്തിൽ ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്ക്ക്കൊണ്ടിരിക്കുന്നത്. ശരണ്യ വൈശാഖ് എന്ന തിരുവനന്തപുരം സ്വദേശിനിയാണ് തന്റെ പ്രിയ താരത്തെ കണ്ട സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഓർമ്മ വച്ച കാലം മുതൽക്ക് വിജയുടെ കടുത്ത ആരാധികയാണ് ശരണ്യ. ഈ ആരാധനയെ പലരും കളിയാക്കിയെങ്കിലും അണ്ണനെ പോലെ മറ്റാരോടും തനിക്ക് ആരാധന തോന്നിട്ടില്ലെന്ന് ശരണ്യ പറയുകയുണ്ടായി. അങ്ങനെയാണ് ഒരു ദിവസം വിജയ്യെ കാണുവാനായി ശരണ്യക്ക് അവസരമൊരുങ്ങിയത്. തനിക്ക് അരികിൽ നിന്ന് പോയിട്ട് ദൂരെ നിന്ന് പോലും കാണാൻ കഴിയില്ല എന്ന കൂട്ടുകാരുടെ കളിയാക്കലുകൾക്ക് കൂടിയുള്ള മറുപടിയാണ് ഇതെന്ന് ശരണ്യ പറയുന്നു. വിജയ് അണ്ണനെ കണ്ട ഉടനെ, താൻ ഒരുനിമിഷം ഞെട്ടി. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു. പക്ഷെ ഇത് കണ്ട അദ്ദേഹം തന്നെ അരികിലേക്ക് വിളിച്ചു ഒപ്പം ചേർത്ത് നിർത്തി. കൈകളിൽ ഞാൻ പിടിച്ചോട്ടെ എന്നു ചോദിച്ചു. ഒപ്പം നിർത്തി ചിത്രവുമെടുത്തു. പിന്നീട് വിജയോട് അഡ്വാൻസായി പിറന്നാൾ ആശംസകൾ അറിയിച്ചപ്പോൾ അദ്ദേഹം നന്ദി പറഞ്ഞു. പിന്നെ തീർച്ചയായും ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചിട്ട് പോകണമെന്നും പറഞ്ഞു. തന്നെ ആരാധികയായല്ല പകരം ഒരു സഹോദരിയെ പോലെയാണ് അദ്ദേഹം സ്‌നേഹിച്ചതെന്നും. ഇത്രയേറെ സ്നേഹമുള്ള അണ്ണനെ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ശരണ്യ പറയുന്നു. ഓരോ ആരാധകർക്കും ഇത്തരമൊരു നിമിഷം അദ്ദേഹത്തെ നേരിൽ കാണുവാൻ ലഭിക്കുമെന്നും ശരണ്യ പറഞ്ഞു. കണ്ണുകളെ ഈരനണിയിച്ച ആരാധികയുടെ ഈ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.