ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി നിൽക്കുന്ന ഒന്നാണ് ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ തെലുങ്ക് താരം വിജയ് ദേവാരക്കോണ്ട പ്രശസ്ത മലയാള നടി പാർവതിക്ക് നൽകിയ മറുപടി. വിജയ് അഭിനയിച്ച അർജുൻ റെഡ്ഢി എന്ന ചിത്രം സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നു എന്നും ഈ ചിത്രം നായക കഥാപാത്രത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് എന്നും പറഞ്ഞു പാർവതി ഈ ചിത്രത്തെ വിമർശിച്ചപ്പോൾ അതിനു വിജയ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി.
ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്കു ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താൻ പരിഗണിക്കുന്നത് എന്നും ആണ് വിജയ് മറുപടി പറഞ്ഞത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്കു ചെയ്യാനാകില്ല എന്നും അതുപോലെ മാതാപിതാക്കൾ നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരുന്നവർ ഒരു സിനിമ കണ്ടു വഴി തെറ്റില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ അതോടെ പാർവതിയെ കളിയാക്കി ഒട്ടേറെ ട്രോളുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞതു.
ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിജയ് ദേവാരക്കോണ്ട. താനിപ്പോൾ അസ്വസ്ഥനാണ് എന്നും അത് ഉള്ളിൽ വച്ചാൽ ട്യൂമറായി തന്റെ ശരീരത്തിൽ വളരും എന്നും അദ്ദേഹം പറയുന്നു. തന്നെ അസ്വസ്ഥനാക്കുന്നത് ആ അഭിമുഖത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വരുന്ന ചില ചർച്ചകൾ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ ചെലവിൽ ചിലർ പ്രശസ്തി നേടുകയാണെന്നു ആണ് വിജയ് പറയുന്നത്. എന്താണ് കാര്യമെന്നു അന്വേഷിക്കാതെയാണു സമൂഹമാധ്യമങ്ങളിൽ ചിലർ പക്ഷം പിടിക്കുന്നത് എന്നും പാർവതി എന്ന നടിയുടെ സിനിമകൾ ഇഷ്ടമാണ് എന്നും അവരോടു ബഹുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയിലെ വിഡ്ഢികളാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത് എന്ന് പറഞ്ഞ ഈ നടൻ അത്തരക്കാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖാമുഖത്തിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു വിജയ് ദേവാരക്കോണ്ട ഈ പ്രതികരണം നടത്തിയത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.