മലയാള നടി പാർവതിയുടെ വിമർശനത്തിന് മറുപടിയുമായി തെലുങ്കു യുവ താരം വിജയ ദേവരകൊണ്ട. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള് എന്ന പരിപാടിയില് ഇരുവരും പങ്കെടുത്തിരുന്നു. അവിടെ വെച്ച് വിജയ് ദേവരകൊണ്ട അഭിനയിച്ച അർജുൻ റെഡ്ഡി എന്ന സിനിമയെ പാർവതി വിമർശിച്ചു സംസാരിച്ചിരുന്നു. അതിനാണ് വിജയ് ദേവരകൊണ്ട മറുപടി പറഞ്ഞത്. അര്ജുന് റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നതെന്നും ഈ ചിത്രം നായക കഥാപാത്രത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് എന്നും പാർവതി പറയുന്നു. അതേ സമയം ജോക്കർ എന്ന ചിത്രം അത് ചെയ്യുന്നില്ല എന്നും പാർവതി പറഞ്ഞു. മോശം സന്ദേശം നല്കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം അഭിനേതാവിന്റെ സ്വാതന്ത്രമാണ് എന്ന് പറഞ്ഞ പാർവതി അഭിനേതാക്കള്ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും പറയുന്നു.
ഇതിനു മറുപടിയായി വിജയ് ദേവരക്കൊണ്ട പറയുന്നത് ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന് വിശ്വസിക്കുന്നില്ല എന്നാണ്. സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്കു ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള് താൻ പരിഗണിക്കുന്നത് എന്നും അതുകൊണ്ട് എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമകള് തനിക്കു ചെയ്യാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. തമ്മിൽ വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കമിതാക്കള് ഉണ്ടായിരിക്കും എന്ന് പറഞ്ഞ വിജയ് അവരെ പോലുള്ളവര്ക്ക് അര്ജുന് റെഡ്ഡി പോലൊരു ചിത്രം കാണുമ്പോള് പ്രശ്നം ഉണ്ടാവാൻ സാധ്യതയില്ല എന്നും പറഞ്ഞു.
ദീപികാ പദുകോണ്, അലിയാ ഭട്ട്, രണ്വീര് സിങ്, ആയുഷ്മാന് ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പാർവതിയോടൊപ്പം ഈ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. സമകാലിക ഇന്ത്യന് സിനിമയെ കുറിച്ച് ആയിരുന്നു ഈ പരിപാടിയിൽ താരങ്ങൾ ചർച്ച ചെയ്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.