ഇപ്പോൾ ട്വിറ്റെറിൽ തരംഗമാകുന്ന ബി എ റിയൽ മാൻ ചലഞ്ചിലേക്കു മലയാളത്തിന്റെ കുഞ്ഞിക്കയായ ദുൽഖർ സൽമാനേയും വെല്ലുവിളിച്ചിരിക്കുകയാണ് തെലുങ്ക് യുവ താരം വിജയ് ദേവാരക്കൊണ്ട. സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയാണ് ലോക്ക് ഡൗൺ സമയത്തെ ഈ ചലഞ്ചുമായി ഒരു വീഡിയോ പങ്കു വെച്ചു മുന്നോട്ടു വന്നത്. ഈ ചലഞ്ചിലേക്കു വിജയ് ദേവാരക്കൊണ്ടയെ ക്ഷണിച്ചത് പ്രശസ്ത തെലുങ്ക് സംവിധായകൻ കോരട്ടാല ശിവയാണ്. ആ ചലഞ്ച് സ്വീകരിച്ചു കൊണ്ട് വിജയ് ദേവാരക്കൊണ്ട തന്റെ വീഡിയോ പങ്കു വെച്ചു കഴിഞ്ഞു. തന്റെ വീട്ടിൽ രാവിലെ മുതൽ വിവിധ പണികളിൽ മുഴുകിയിരിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും, അവർക്ക് വേണ്ടി മാങ്ങ ഐസ്ക്രീം ഉണ്ടാക്കുന്നതും തുടങ്ങി ഒരു ദിവസത്തെ തന്റെ ചെറിയ ചില കാര്യങ്ങളാണ് വിജയ് ദേവാരക്കൊണ്ട പങ്കു വെച്ച വീഡിയോയിൽ കാണാൻ സാധിക്കുക. താനിപ്പോൾ ഒരു ദിവസം ഒൻപതു മണിക്കൂറിൽ കൂടുതലാണ് ഉറങ്ങുന്നതെന്നും ഉറക്കത്തിൽ നിന്നു എണീറ്റാലുടൻ 1 ലിറ്റർ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറയുന്നു. ഗെയിം കളിക്കുക, ടി വി തുടക്കുക ഒക്കെയാണ് പിന്നെ അദ്ദേഹം ചെയ്യുന്നത്. തന്റെ വീഡിയോ എടുത്ത ആനന്ദ് ദേവരക്കൊണ്ടക്കു നന്ദി പറഞ്ഞ വിജയ് താൻ ഈ ചലഞ്ചിലേക്ക് ദുൽഖർ സൽമാനെ ക്ഷണിക്കുന്നു എന്നും പറയുന്നു. ട്വിറ്റെറിൽ ആണ് വിജയ് ദേവരക്കൊണ്ട ഈ വീഡിയോ പോസ്റ്റ് ചെയ്ത് ചലഞ്ചു ചെയ്തിരിക്കുന്നത്. ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമായ മഹാനടിയിൽ വിജയ് ദേവരക്കൊണ്ടയും അഭിനയിച്ചിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.