[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞങ്ങൾ കാരണമാണ് നിങ്ങൾ അതിജീവിക്കുന്നതെന്ന് മറക്കേണ്ട; രോഷാകുലനായി വിജയ് ദേവരക്കൊണ്ട

തെലുങ്കിലെ യുവ താരം വിജയ് ദേവരക്കൊണ്ട വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെന്നിന്ത്യ മുഴുവൻ പ്രശസ്തനായത്. അർജുൻ റെഡ്ഢി എന്ന ചിത്രത്തിന് ലഭിച്ച ഭാഷാതീതമായ സ്വീകരണം വിജയ് ദേവരക്കൊണ്ട എന്ന യുവ നടനെ യുവാക്കളുടെ പ്രീയപ്പെട്ടവനാക്കി. ഇപ്പോൾ തെലുങ്കിൽ ഏറ്റവും തിരക്കുള്ള, താര മൂല്യമുള്ള യുവ താരങ്ങളിലൊരാളാണ് ഈ നടൻ. അടുത്തിടെ റീലീസ് ചെയ്ത അദ്ദേഹത്തിന്റെ വേൾഡ് ഫേമസ് ലവർ എന്ന ചിത്രം വലിയ ശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കിലും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിന്നു. ഈ അടുത്തിടെ തെലുങ്കിൽ നിന്നും ആരംഭിച്ച ബി എ റിയൽ മാൻ ചലഞ്ചിലേക്ക് മലയാളത്തിൽ നിന്ന് ദുൽക്കർ സൽമാനെ ക്ഷണിച്ചത് വിജയ് ദേവരക്കൊണ്ട ആയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്.

വിജയ് ദേവരക്കൊണ്ടയുടെ വാക്കുകളിങ്ങനെ അഭിമുഖം നൽകിയില്ല എങ്കിൽ ചില മാധ്യമ സ്ഥാപനങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു ഞങ്ങൾക്കുനേരേ ചെളിവാരി എറിയുന്നു. ‍ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമർത്തുന്നു. മോശം റേറ്റിങ് നൽകുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എന്ത് യോ​ഗ്യതയാണുള്ളത്? നിങ്ങൾക്ക് എന്ത് ധാർമികതയാണുള്ളത്? ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങൾ സഹായിച്ചത്.അത്യാവശ്യക്കാരെ കണ്ടെത്തി അവർക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല.ഞങ്ങൾ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കിൽ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്.അവരോട് ചോദിക്കൂ. ലോക്ക് ഡൗൺകാലത്ത് 10 രൂപ പോലും സമ്പാദിക്കാൻ അവർക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളും നിങ്ങൾ കൊടുക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ നിങ്ങൾക്ക് നേരേ തിരിയും.ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കിൽ നിങ്ങൾ‍ക്ക് പണം നൽകണമോ? ഞങ്ങൾ നിങ്ങൾക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങൾ അതിജീവിക്കുന്നത്, മറക്കേണ്ട

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.