തെലുങ്കിലെ യുവ താരം വിജയ് ദേവരക്കൊണ്ട വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെന്നിന്ത്യ മുഴുവൻ പ്രശസ്തനായത്. അർജുൻ റെഡ്ഢി എന്ന ചിത്രത്തിന് ലഭിച്ച ഭാഷാതീതമായ സ്വീകരണം വിജയ് ദേവരക്കൊണ്ട എന്ന യുവ നടനെ യുവാക്കളുടെ പ്രീയപ്പെട്ടവനാക്കി. ഇപ്പോൾ തെലുങ്കിൽ ഏറ്റവും തിരക്കുള്ള, താര മൂല്യമുള്ള യുവ താരങ്ങളിലൊരാളാണ് ഈ നടൻ. അടുത്തിടെ റീലീസ് ചെയ്ത അദ്ദേഹത്തിന്റെ വേൾഡ് ഫേമസ് ലവർ എന്ന ചിത്രം വലിയ ശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കിലും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിന്നു. ഈ അടുത്തിടെ തെലുങ്കിൽ നിന്നും ആരംഭിച്ച ബി എ റിയൽ മാൻ ചലഞ്ചിലേക്ക് മലയാളത്തിൽ നിന്ന് ദുൽക്കർ സൽമാനെ ക്ഷണിച്ചത് വിജയ് ദേവരക്കൊണ്ട ആയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്.
വിജയ് ദേവരക്കൊണ്ടയുടെ വാക്കുകളിങ്ങനെ അഭിമുഖം നൽകിയില്ല എങ്കിൽ ചില മാധ്യമ സ്ഥാപനങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു ഞങ്ങൾക്കുനേരേ ചെളിവാരി എറിയുന്നു. ഞങ്ങളുടെ പുതിയ റീലീസ് ചിത്രങ്ങളെ അടിച്ചമർത്തുന്നു. മോശം റേറ്റിങ് നൽകുന്നു. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്? നിങ്ങൾക്ക് എന്ത് ധാർമികതയാണുള്ളത്? ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരു വെബ്സെെറ്റ് ഈയിടെ എഴുതി. 2200 കുടുംബംഗങ്ങളെയാണ് ഞങ്ങൾ സഹായിച്ചത്.അത്യാവശ്യക്കാരെ കണ്ടെത്തി അവർക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല.ഞങ്ങൾ എന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയണമെങ്കിൽ ഖമ്മത്തിലുള്ള ഒരു പാവപ്പെട്ട സ്ത്രീയുണ്ട്.അവരോട് ചോദിക്കൂ. ലോക്ക് ഡൗൺകാലത്ത് 10 രൂപ പോലും സമ്പാദിക്കാൻ അവർക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകളും നിങ്ങൾ കൊടുക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ നിങ്ങൾക്ക് നേരേ തിരിയും.ഞങ്ങളെക്കുറിച്ച് നല്ലത് എഴുതണമെങ്കിൽ നിങ്ങൾക്ക് പണം നൽകണമോ? ഞങ്ങൾ നിങ്ങൾക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങൾ അതിജീവിക്കുന്നത്, മറക്കേണ്ട
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.