ഡെന്നിസ് ജോസഫ് രചിച്ചു, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്തു 1990 ൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. അതിനു ശേഷം മിനി സ്‌ക്രീനിലൂടെയും വലിയ ജനപ്രീതി നേടിയ ഈ ചിത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ആരാധകർ ഏറെയുണ്ട്. അതിനിടക്ക്, ഏതാനും വർഷങ്ങൾക്കു മുൻപ് ഇതിനു ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ചിത്രം നിർമ്മിക്കാനിരുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ്. പക്ഷെ ആ രണ്ടാം ഭാഗം നടന്നില്ല എന്ന് മാത്രമല്ല അത് ഉണ്ടാവുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കാനിരുന്ന വിജയ് ബാബു അതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.
അതിന്റെ കഥയോ തിരക്കഥയോ ഇതുവരെ സെറ്റ് ആയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കോട്ടയം കുഞ്ഞച്ചൻ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രം ആണെന്നും അതിനെ വീണ്ടും കൊണ്ട് വരുമ്പോൾ നമ്മുക്ക് നൂറു ശതമാനം ഉറപ്പുള്ള ഒരു കഥയും തിരക്കഥയും വേണം എന്നും അദ്ദേഹം പറയുന്നു. എന്നാൽ രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി തോന്നാത്തത് കൊണ്ട് അത്കൊണ്ട് മമ്മുക്കയുടെ അടുത്തേക്ക് പോലും പോയിട്ടില്ല എന്നും നിലവിൽ ആ പ്രൊജക്റ്റ് ചെയ്യുന്നില്ല എന്നും വിജയ് ബാബു പറയുന്നു. എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും നമ്മുക്ക് പൂർണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാൽ അത് നടന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത നടൻ സത്യന്റെ ബയോപിക്, അതുപോലെ ത്രീഡിയിൽ ഒരുക്കുന്ന ആട് 3 പോലുള്ള വലിയ പ്രൊജെക്ടുകൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൌസ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.