മനോഹരം എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് അപർണ്ണ ദാസ്. ഇപ്പോഴിതാ ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ഈ നടി. കുറച്ചു ദിവസം മുൻപ് പുറത്തു വന്ന ഇതിന്റെ ട്രെയ്ലറിലും അപർണ്ണയെ നമ്മുക്ക് കാണാൻ സാധിക്കും. ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യം ആണെന്നും ട്രെയ്ലറിൽ കണ്ടു ഒരുപാട് പേര് തിരിച്ചറിയുന്നുണ്ട് എന്നും അപർണ്ണ പറയുന്നു. ദളപതി വിജയ് ചിത്രത്തിൽ ഒരു ചെറിയ ഭാഗം ആവുന്നത് പോലും വലിയ പ്രശസ്‌തിയാണ് നേടി തരുന്നത് എന്ന് പറയുന്ന അപർണ്ണ വിജയ്‌യെ കുറിച്ചും പറയുന്നുണ്ട്. വളരെ പാവമാണ് വിജയ് എന്നും അദ്ദേഹത്തെ ചുമ്മാ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ പോലും നമ്മുക്ക് ഒരുപാട് ഇഷ്ടം തോന്നുമെന്നും അപർണ്ണ പറയുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന്റെ കഥയെ കുറിച്ച് ട്രെയ്ലറിൽ കണ്ടതല്ലാതെ കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല എന്നും അപർണ്ണ പറഞ്ഞു.
വിജയ്‌യുടെ സ്ക്രീൻ പ്രെസൻസ്, അനിരുദ്ധിന്റെ സംഗീതം, അതിൽ തന്നെ ഉള്ള വിജയ്‌യുടെ നൃത്തം എന്നിവയെല്ലാം ഈ സിനിമയ്ക്കു വലിയ ഹൈപ്പ് ഉണ്ടാക്കികൊടുക്കുന്നതിനു കാരണമായിട്ടുണ്ട് എന്നും, വിജയ് എന്ന പേര് തന്നെ ഒരു സിനിമയ്ക്കു വലിയ ഹൈപ്പാണ് നൽകുന്നത് എന്നും അപർണ്ണ പറയുന്നു. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു ആർമി ഓഫീസർ ആയാണ് വിജയ് അഭിനയിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.