[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നടൻ ശ്രീനിവാസന്‍ ആശുപത്രിയിൽ; ഇപ്പോൾ വെന്റിലേറ്ററിൽ..!

പ്രശസ്ത മലയാള നടൻ ശ്രീനിവാസൻ ഇപ്പോൾ ആശുപത്രിയിൽ ആണെന്ന വാർത്തയാണ് പുറത്തു വരുന്നത്, കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നുള്ള വിവരവും പുറത്തു വന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. അതിനെ തുടർന്ന് മാര്‍ച്ച് 31ന് ആണ് ശ്രീനിവാസനെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയത്.

ഏതായാലും ഇപ്പോൾ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു, ജയറാം- മീര ജാസ്മിൻ ടീം അഭിനയിച്ച മകൾ എന്ന ചിത്രത്തിൽ ആണ് ശ്രീനിവാസൻ അടുത്തിടെ അഭിനയിച്ചത്. ഏപ്രിൽ അവസാനം ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. ഇത് കൂടാതെ മോഹൻലാൽ നായകനാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രം രചിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ശ്രീനിവാസൻ എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണമാണ് ആ പ്രൊജക്റ്റ് സംഭവിക്കാത്തത് എന്ന് ഈ അടുത്തിടെയാണ് സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയത്. നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസൻ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമകൾ വളരെ കുറച്ചാണ് ചെയ്യുന്നത്. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനേതാക്കളായും സംവിധായകനായും ഇപ്പോൾ മലയാള സിനിമയിൽ സജീവമാണ്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപതിയിൽ ആണ് ഇപ്പോൾ ശ്രീനിവാസൻ ഉള്ളത്.

webdesk

Recent Posts

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

5 days ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

5 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

5 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

1 week ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

1 week ago

‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ആവേശം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…

1 week ago

This website uses cookies.