സൂപ്പർ സംവിധായകൻ എ ആർ മുരുഗദോസ് വീണ്ടും വിജയിയെ നായകനാക്കി സിനിമയെടുക്കാനുള്ള പണിപ്പുരയിലാണ്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ തുപ്പാക്കിയും കത്തിക്കും ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ജനുവരി 20 ന് ആരംഭിച്ച് ജൂലൈയോടെ പൂർത്തീകരിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
വിജയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ കത്തിയുടെ സംവിധായകൻ വീണ്ടും വിജയിയുമായി ഒന്നിക്കുന്നുവെന്ന വാർത്ത അറിഞ്ഞതോടെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.
അറ്റ്ലി സംവിധാനം ചെയ്ത മെർസലാണ് വിജയിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. തമിഴ്നാട്ടിൽ വമ്പൻ കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനാക്കി തമിഴിലും തെലുങ്കിലുമായി ഒരുക്കിയ സ്പൈഡർ ആയിരുന്നു മുരുഗദോസിന്റെ പുതിയ ചിത്രം. വമ്പൻ പ്രതീക്ഷയുടെ വന്ന ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ നിലം പരിശാകുന്ന കാഴ്ചയാണ് കണ്ടത്.
തുപ്പാക്കിയും കത്തിയും പോലെ ഒരു മികച്ച സിനിമ തന്നെ ഈ ടീമിന് വീണ്ടും ചെയ്യാൻ കഴിയുന്ന പ്രതീക്ഷയിൽ കാത്തിരിക്കാം.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.