[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണയത്തിന്റെ നൈർമല്യവുമായി പ്രേക്ഷകമനസുകൾ കീഴടക്കി ”ചെമ്പരത്തിപ്പൂ” മുന്നേറുന്നു

നവാഗത സംവിധായൻ അരുൺ വൈഗ അസ്‌കർ അലിയെ നായകനാക്കി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ചെമ്പരത്തിപ്പൂ. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ചെമ്പരത്തിപ്പൂ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്.

അസ്‌കർ അലി അവതരിപ്പിക്കുന്ന വിനോദ് എന്ന ചെറുപ്പക്കാരന്റെ സ്കൂൾ ലൈഫ്, അതിനു ശേഷമുള്ള രണ്ടു കാലഘട്ടങ്ങൾ എന്നിവയാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. വിനോദിന്റെ സ്കൂൾ ലൈഫിലെ ദിയ എന്ന പെൺകുട്ടിയുമായുള്ള പ്രണയവും പ്രണയ നഷ്ടവും അതിനു ശേഷം നീന എന്ന പെൺകുട്ടിയുമായുള്ള പ്രണയവും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഗൃഹാതുരതയുടെ സുഖം പ്രേക്ഷകന് പകർന്നു നൽകുന്ന രീതിയിലാണ് സംവിധായൻ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിനോദിന്റെ സ്കൂൾ ജീവിതവും ആ കാലഘട്ടത്തിലെ സ്കൂൾ തമാശകളും പ്രണയവുമെല്ലാം വളരെ മനോഹരമായി തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്.

അതിനു ശേഷം പിന്നീട് വിനോദിന്റെ യൗവന കാലത്തിലെ നീനയുമായുള്ള പ്രണയവും അതിമനോഹരമായി തന്നെയാണ് അരുൺ വൈഗ പറഞ്ഞിരിക്കുന്നത്. മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ലൊക്കേഷനുകളുമെല്ലാം ഈ നൊസ്റ്റാൾജിയ പ്രേക്ഷകന് പകർന്നു നൽകുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

ചിരിയും പ്രണയവും കൃത്യമായ അളവിൽ കോർത്തിണക്കി ഒരുക്കിയ മനോഹരമായ ഒരു എന്റെർറ്റൈനെർ ആണ് ചെമ്പരത്തിപ്പൂ എന്ന് പറയാം. സന്തോഷ് അനിമ ഒരുക്കിയ ദൃശ്യങ്ങളും രാകേഷ് എ ആർ ഒരുക്കിയ സംഗീതവും ഗംഭീരമായിരുന്നു. അദിതി രവി, പാർവതി അരുൺ എന്നിവർ ആണ് ഈ ചിത്രത്തിലെ ദിയ, നീന എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.