പ്രശസ്ത സംവിധായികയും മുൻ ഡബ്ള്യു സി സി അംഗവുമായിരുന്ന വിധു വിൻസെന്റ് ഡബ്ള്യു സി സി യിൽ നിന്നു രാജി വെച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. എന്നാൽ അതിനുള്ള കാരണം കൃത്യമായി അവർ പുറത്തു പറയാതിരുന്നത് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനു കാരണമായി. അതിനെത്തുടർന്ന്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ താൻ ഡബ്ള്യു സി സി എന്ന മലയാള സിനിമയിലെ വനിതാ സംഘടനക്കയച്ച രാജിക്കത്ത് ഇന്നവർ പുറത്തു വിട്ടു. എന്ത്കൊണ്ടാണ് സംഘടനയിൽ നിന്ന് താൻ പുറത്ത് പോകുന്നതെന്ന് വളരെ വ്യക്തമായും വിശദീകരിച്ചും വിധു വിൻസെന്റ് അതിൽ പറയുന്നുമുണ്ട്. നടി പാർവതിക്ക് എതിരായ വിമർശനവും അതുപോലെ പാർവതിയെ പോലുള്ളവരോട് സംഘടന കാണിക്കുന്ന മൃദു സമീപനവും വിധു വിൻസെന്റ് തന്റെ രാജിക്കത്തിൽ ചൂണ്ടി കാണിക്കുന്നു.
സ്റ്റാൻഡ് അപ് എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥയുമായി പാർവതിയെ കണ്ടതിനു ശേഷമുണ്ടായ അനുഭവം വിധു വിൻസെന്റ് പറയുന്നതിങ്ങനെ, ഗൾഫിലുള്ള എൻ്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് ഈ സിനിമ നിർമ്മിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കുടി വലിയ ക്യാൻവാസിൽ ഈ സിനിമ നിർമ്മിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. പാർവതിയ്ക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു. ഒരു NO പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവർ മുന്നോട്ട് വന്നപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിവരിക്കാവുന്നതല്ല. ദിലീപിനെ പരസ്യമായി പിന്തുണക്കുന്ന സിദ്ദിഖിനൊപ്പം ഉയരെ എന്ന ചിത്രത്തിൽ പാർവതി അഭിനയിച്ചപ്പോൾ ഒരു പ്രശ്നവും ഉന്നയിക്കാത്ത ഡബ്ള്യു സി സി പ്രവർത്തകർ, തന്റെ ചിത്രം നിർമ്മിച്ച ബി ഉണ്ണികൃഷ്ണൻ ദിലീപിനെ വെച്ചും ചിത്രം ഒരുക്കിയിട്ടുണ്ട് എന്ന കാരണത്താൽ ചോദ്യങ്ങൾ ഉയർത്തുന്നതിനെയും വിധു വിൻസെന്റ് വിമർശിക്കുന്നുണ്ട്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.