[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു; ട്രൈലെർ ഇതാ..!

പ്രശസ്ത ബോളിവുഡ് യുവ താരമായിരുന്ന സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ മാസമാണ് സ്വയം ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടലാണ് ബോളിവുഡിനും അതുപോലെ ഇൻഡ്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾക്കും സമ്മാനിച്ചത്. സുശാന്തിന്റെ മരണം വലിയ ചർച്ചയായി മാറുകയും അതോടൊപ്പം ബോളിവുഡിൽ വലിയ വിവാദങ്ങൾക്കു തിരി കൊളുത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരവാദികൾ എന്ന നിലയിൽ പല പ്രമുഖ ബോളിവുഡ് സംവിധായകരുടേയും താരങ്ങളുടേയും നിര്മ്മാതാക്കളുടേയുമെല്ലാം പേരുകൾ ഉയർന്നു വരികയും ചിലരെയൊക്കെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഏതായാലും മരണത്തിനു ശേഷം സുശാന്ത് ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ സുശാന്ത് സിങ് രാജ്പുത് നായകനായി അഭിനയിച്ച അവസാന ചിത്രം റിലീസിനൊരുങ്ങുകയാണ്. ദിൽ ബെച്ചാര എന്ന ആ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു.

ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന ജോൺ ഗ്രീനിന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുകേഷ് ചാബ്ര ആണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡിസ്‌നി ഹോട് സ്റ്റാർ വഴി ഓൺലൈൻ റിലീസ് ആയാവും എത്തുക. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സേതുവും എഡിറ്റ് ചെയ്തിരിക്കുന്നത് ആരിഫ് ഷെയ്ക്കുമാണ്. സഞ്ജന സംഘി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ സെയ്ഫ് അലി ഖാനും അഭിനയിച്ചിട്ടുണ്ട്. കിസി, മാനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ഒരു പ്രണയ ചിത്രമായാണ് ദിൽ ബെച്ചാര ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.