മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് ഇപ്പോൾ. അന്തരിച്ചു പോയ സംവിധായകൻ സച്ചി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അയ്യപ്പൻ നായർ ആയി ബിജു മേനോനും കോശി കുര്യൻ ആയി പൃഥ്വിരാജ് സുകുമാരനും ആണ് എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തെലുങ്കു റീമേക്കിൽ ആ വേഷങ്ങൾ ചെയ്യുന്നത് തെലുങ്കു സൂപ്പർ താരം പവൻ കല്യാണും റാണ ദഗ്ഗുബതിയും ആണ്. ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോയും അതുപോലെ പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണിച്ചു തരുന്ന ഒരു ടീസറും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ അയ്യപ്പൻ നായർ അഥവാ ഭീംല നായക് ആയ പവൻ കല്യാൺ മെഷിൻ ഗണ്ണുമായി തുടരെ തുടരെ വെടിവയ്ക്കുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു.
മലയാളത്തിൽ വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയ ഈ മാസ്സ് ചിത്രം, തെലുങ്കിൽ പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത് എന്നാണ് സൂചന. പവൻ കല്യാൺ ആരാധകർക്ക് വേണ്ടിയാണു അവർ ഈ ചിത്രം മാറ്റി മറിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ റീമേക്കിൽ തമിഴ് നടി ഐശ്വര്യ രാജേഷ് ആണ് നായികാ വേഷം ചെയുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിന് വേണ്ടി തെലുങ്കിൽ സംഭാഷണം രചിച്ചിരിക്കുന്നത്. എസ് തമൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് എന്ന് മാത്രമല്ല ഇതിന്റെ ടീസറിന് വേണ്ടി അദ്ദേഹം ഒരുക്കിയ സംഗീതം സൂപ്പർ ഹിറ്റുമായി കഴിഞ്ഞു. നിത്യ മേനോനും ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.