[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മകന്റെ ആഗ്രഹത്തിന് വഴങ്ങി വീണ്ടും വിവാഹിതരായി പ്രകാശ് രാജും പോണിയും…

ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഇടമുള്ള നടനാണ് പ്രകാശ് രാജ്. നടനും നിർമ്മാതാവും സംവിധായകനുമൊക്കെയായ ഈ താരം മലയാളം തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലൊക്കെ തിരക്കേറിയ നടനാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം പ്രകാശ് രാജ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ ആഗ്രഹത്തിന് വഴങ്ങി സ്വന്തം ഭാര്യയെ ഒരിക്കൽ കൂടി വിവാഹം കഴിച്ചിരിക്കുകയാണ് പ്രകാശ് രാജ്. പ്രകാശ് രാജിന്റെയും ഭാര്യ പോണി വർമയുടെയും 11ാം വിവാഹവാർഷികാഘോഷങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകൻ വേദാന്തിനു വേണ്ടി ഏറെ പ്രത്യേകതളോടെയായിരുന്നു ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. മകന്റെ മുന്നിൽ വച്ച് ഇരുവരും വീണ്ടും വിവാഹിതരായി എന്ന് മാത്രമല്ല മോതിരവും കൈമാറി

‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്ന കുറിപ്പോടെ അദ്ദേഹം ചിത്രങ്ങൾ പങ്കു വെക്കുകയും ചെയ്തു. മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്, അതുകൊണ്ടാണ് ഇത്തരത്തിൽ വിവാഹ വാർഷികം ആഘോഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2010–ലാണ് ഡാൻസ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയെ പ്രകാശ് രാജ് വിവാഹം കഴിച്ചത്. പിന്നീട് ആറ് വർഷങ്ങൾക്കു ശേഷമാണു ഇരുവർക്കും ഒരു കുഞ്ഞു പിറന്നത്. പോണി വർമക്കു മുൻപ് പ്രകാശ് രാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 1994 ഇൽ വിവാഹം കഴിച്ച ഇരുവരും 2009 ഇലാണ് വേർപിരിഞ്ഞത്. ആദ്യ ഭാര്യയിൽ പ്രകാശ് രാജിന് മൂന്നു മക്കളാണ് ഉള്ളത്. ഏതായാലും കോവിഡ് സമയത്തും സിനിമാ സംബന്ധമായ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു പ്രകാശ് രാജ്. മലയാളത്തിൽ പട എന്ന ചിത്രത്തിലാണ് പ്രകാശ് രാജിനെ ഉടനെ കാണാൻ സാധിക്കുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.