കഴിഞ്ഞ ദിവസമാണ് വെയിൽ എന്ന ഷെയിൻ നിഗം ചിത്രത്തിന്റെ സംവിധായകൻ ശരത്, ആ ചിത്രത്തിന്റെ നിർമ്മാണ കമ്പനിക്കു എതിരെ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് വൈറൽ ആയതു. ജോബി ജോർജിന്റെ നേതൃത്വത്തിൽ ഉള്ള ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ ഹൗസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ആയാണ് ശരത് ചില ആരോപണങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റോറി ഇട്ടു കുറച്ചു സമയം കഴിഞ്ഞു ശരത് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ശരത് മേനോൻ എന്ന നവാഗത സംവിധായകൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ക്ക് സിനിമാ സംവിധാനത്തോട് താല്‍പര്യമുണ്ടെങ്കില്‍, സിനിമ എന്ന കലയോട് അല്പമെങ്കിലും ഇഷ്ടമുണ്ടെങ്കില്‍, നിങ്ങളുടെ സിനിമ നിർമ്മിക്കാനായി നിങ്ങൾ ഗുഡ്‌വില്‍ എന്റെര്‍ടെയ്ന്‍മെന്റ് ഒഫീഷ്യലിനെ ഒരിക്കലും സമീപിക്കരുത്. അവര്‍ നിങ്ങളുടെ സിനിമയെ കൊല്ലും എന്ന് മാത്രമല്ല, യാതൊരു ധാര്‍മികതയോ മനുഷ്യത്വമോ അവർക്കു ഇല്ല. അവര്‍ നിങ്ങളെ ജീവനോടെ തിന്നും.
രണ്ട് വര്‍ഷം മുന്നെ വെയിൽ എന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് ഇതിലെ നായകൻ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങൾ അന്ന് വാർത്താ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു. സിനിമാ സംഘടനകൾ ഇടപെട്ടാണ് അന്ന് ആ പ്രശ്നം പരിഹരിച്ചത്. ഏതായാലും അതിനു ശേഷം വെയിൽ പൂർത്തിയാവുകയും ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയെട്ടിന് ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതുമാണ്. എന്നാൽ കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തീയേറ്ററുകൾ പല ജില്ലയിലും അടച്ചതോടെ, വെയിൽ റിലീസ് മാറ്റി വെക്കുകയാണ് എന്നാണ് നിർമ്മാതാവ് അറിയിച്ചു. ഷെയ്‌ന് പുറമേ ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ഗീതി സംഗീത, സുധി കോപ്പ, സോന ഒലിക്കല്‍ എന്നിവരും അഭിനയിച്ച ചിത്രമാണ് വെയിൽ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.