തമിഴിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരൻ. ദേശീയ പുരസ്‍കാരങ്ങളടക്കം സ്വന്തമാക്കിയ ക്ലാസിക് ചിത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. അതുപോലെ തന്നെ ആ ചിത്രങ്ങൾ മികച്ച ബോക്സ് ഓഫീസ് വിജയവും നേടിയിട്ടുണ്ട്. സൂരിയും വിജയ് സേതുപതിയുമൊന്നിക്കുന്ന വിടുതലൈ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള വെട്രിമാരൻ സിനിമ. എന്നാൽ അതിനു ശേഷം അദ്ദേഹമൊരുങ്ങുന്നതു മൂന്നു വമ്പൻ ചിത്രങ്ങളൊരുക്കാനാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. അതിൽ ആദ്യത്തേത് ഒഫീഷ്യലായി തന്നെ പ്രഖ്യാപിക്കുകയും അതിന്റെ ജോലികൾ തുടങ്ങുകയും ചെയ്തു കഴിഞ്ഞു. സൂര്യ നായകനായെത്തുന്ന, ജെല്ലിക്കെട്ടിന്റെ പശ്‌ചാത്തലത്തിലൊരുക്കുന്ന വാടിവാസൽ എന്ന ചിത്രമാണത്. ഈ ചിത്രത്തിന് വേണ്ടി ജെല്ലിക്കെട്ട് കാളയോടൊപ്പമുള്ള പരിശീലനവും സൂര്യ ആരംഭിച്ചുകഴിഞ്ഞു. ഇതിനു ശേഷം വെട്രിമാരൻ ചെയ്യാൻ ശ്രമിക്കുന്നത് ദളപതി വിജയ നായകനായ ഒരു ചിത്രമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
വിജയ്‌യെ കണ്ടു അദ്ദേഹം ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും എല്ലാം നന്നായി വന്നാൽ ആ ചിത്രം ഒരുപാട് വൈകാതെ പ്രതീക്ഷിക്കാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, സൂര്യ വിജയ് എന്നിവർക്ക് ശേഷം തെലുങ്കിലെ സൂപ്പർ താരം ജൂനിയർ എൻ ടിആറിനൊപ്പം ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ് വെട്രിമാരനെന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്ലാൻ ചെയ്യുന്ന ഈ പ്രൊജക്റ്റ് ഇപ്പോൾ അതിന്റെ ചർച്ചാ വേളയിലാണെന്നും ജൂനിയർ എൻ ടി ആർ കഥ കേട്ട് ഏകദേശം സമ്മതം മൂളിയെന്നുമാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. ഏതായാലും വിജയ്, ജൂനിയർ എൻ ടി ആർ ചിത്രങ്ങൾ കൂടി സംഭവിക്കുകയാണെങ്കിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊളായി കൂടി വെട്രിമാരൻ മാറുമെന്നുറപ്പാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.