[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വിക്രത്തിലെ ഏജന്റ് ടീനയുടെ ആ ത്രസിപ്പിക്കുന്ന സംഘട്ടനം; വീഡിയോ കാണാം

വിക്രമെന്ന കമൽ ഹാസൻ ചിത്രം ഇപ്പോൾ തമിഴ് നാട്ടിലെ ഇൻഡസ്ട്രി ഹിറ്റായി മാറി മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ആഗോള കളക്ഷനായി 350 കോടിയും മറികടന്നു മുന്നേറുമ്പോൾ ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും ഈ ചിത്രം ലോകേഷിനൊപ്പം ചേർന്ന് രചിച്ച രത്‌നകുമാർ, ഇതിനു സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ, ഈ ചിത്രത്തിന് കാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്ത ഫിലോമിൻ രാജ് എന്നിവരും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിനൊപ്പം തന്നെ വലിയ കയ്യടി നേടിയ ഒരാൾ കൂടി ഈ ചിത്രത്തിലുണ്ട്. ഇതിൽ ഏജന്റ് ടീന എന്ന കഥാപാത്രമായെത്തിയ വാസന്തി എന്ന നടിയാണത്. വാസന്തി ആദ്യമായി ചെയ്യുന്ന കഥാപാത്രമാണ് ടീന. ഈ ചിത്രത്തിലെ വാസന്തിയുടെ ആക്ഷൻ രംഗങ്ങൾ വൻ കരഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ സൂപ്പർ ഹിറ്റായ ആ ആക്ഷൻ രംഗത്തിന്റെ ഒരു ചെറിയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് വിക്രത്തിന്റെ അണിയറ പ്രവർത്തകർ. റിലീസായ നിമിഷം മുതൽ വലിയ രീതിയിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുപ്പത് വര്‍ഷമായി സിനിമയില്‍ ഡാന്‍സറായി ജോലി ചെയ്യുന്ന ആളാണ് വാസന്തി. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി ജോലി ചെയ്യവെയാണ്‌ വാസന്തി ലോകേഷിന്റെ ശ്രദ്ധയിൽ പെടുന്നതും, പിന്നീട് അദ്ദേഹം വിക്രത്തിലേക്കു ഇവരെ ക്ഷണിക്കുന്നതും. നയന്‍താര, കീര്‍ത്തി സുരേഷ്, അനുഷ്‌ക, തൃഷ, എമി ജാക്‌സണ്‍, സാമന്ത എന്നിവരുടെ നൃത്ത സഹായിയായി ജോലി ചെയ്തിട്ടുള്ള വാസന്തി, കമൽ ഹാസനൊപ്പം മുൻപ് ചാച്ചി 420 ലും ജോലി ചെയ്തിട്ടുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

16 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.