[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വെട്രിമാരന്റെ വിടുതലൈ എത്തുന്നു; ഇതുവരെ കാണാത്ത ലുക്കിൽ വിജയ് സേതുപതിയും സൂരിയും

ദേശീയ അവാർഡ് ജേതാവായ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ വെട്രിമാരൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. സൂരി പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്ത് കൊണ്ട് മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ്. ഇതുവരെ നമ്മൾ കാണാത്ത ലുക്കിലാണ് ഈ ചിത്രത്തിൽ സൂരിയും വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നത്. ഹാസ്യ വേഷങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള സൂരിയുടെ കരിയറിൽ തന്നെ ബ്രേക്ക് ആവാൻ പോകുന്ന ശ്കതമായ ഒരു വേഷമാണ് ഇതിൽ അദ്ദേഹം ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഭവാനി ശ്രീയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയുടെ മകൻ സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട് സിനിമയിലെത്തിയ സൂര്യ, പിന്നീട് . 2019ൽ സിന്ധുബാദ് എന്ന തമിഴ് സിനിമയിൽ അച്ഛനൊപ്പം അഭിനയിച്ചിരുന്നു.

വിടുതലൈയിൽ ദിവാസി കൗമാരക്കാരന്റെ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നാണ് സൂചന. ജയമോഹൻ എഴുതിയ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചതും വെട്രിമാരനാണ്‌. ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, കിഷോർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആർ വേൽരാജാണ്. ആർ എസ് ഇൻഫോടെയ്ൻമെന്റിൻറെ ബാനറിൽ എൽറെഡ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

22 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

22 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.