[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹിറ്റ് ലിസ്റ്റിന് ശേഷം വീണ്ടും സംവിധായകനായി ബാല; ചിത്രം നിർമ്മിക്കാൻ തമിഴ് സൂപ്പർ താരം

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ബാല. 2003 ഇൽ അന്പ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബാല, ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള ചിത്രങ്ങളിലാണ്. കളഭം എന്ന ചിത്രത്തിലൂടെ 2006 ഇൽ അരങ്ങേറ്റം കുറിച്ച ബാല, പിന്നീട് ഒട്ടേറേ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, എന്നിവക്കൊപ്പമെല്ലാം നിർണ്ണായക വേഷങ്ങൾ ചെയ്ത ബാല, സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. 2012 ഇൽ റിലീസ് ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന ചിത്രമായിരുന്നു ബാല സംവിധാനം ചെയ്തത്. ബഹുഭാഷാ ചിത്രമായി ഒരുക്കിയ ഹിറ്റ്ലിസ്റ്റിൽ ബാല പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സംവിധായകന്റെ വേഷം അണിയുകയാണ് ഈ താരം. തമിഴിൽ ഒരുക്കാൻ പോകുന്ന ഈ പുതിയ ചിത്രത്തിലും ബാല അഭിനയിക്കുന്നുണ്ട്.

തമിഴിലെ സൂപ്പർ താരമായ സൂര്യയാണ് തന്റെ പ്രൊഡക്ഷൻ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതെന്നും ബാല പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ബാല ഈ കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിൽ ഇനി ബാല അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷമെന്ന ചിത്രമാണ്. തന്റെ ഇതുവരെയുള്ള കരിയറിലെ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ഈ ചിത്രത്തിൽ ചെയ്തതെന്നും ബാല പറയുന്നു. ബിഗ് ബി, പുതിയ മുഖം, സാഗർ ഏലിയാസ് ജാക്കി, സൗണ്ട് ഓഫ് ബൂട്ട്, വീരം, എന്ന് നിന്റെ മൊയ്‌ദീൻ, പുലിമുരുകൻ, ലൂസിഫർ, ആനക്കള്ളൻ, തമ്പി, അണ്ണാത്തെ എന്നിവയാണ് ബാല അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.