ദേശീയ അവാർഡ് ജേതാവായ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ വെട്രിമാരൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. സൂരി പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്ത് കൊണ്ട് മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ്. ഇതുവരെ നമ്മൾ കാണാത്ത ലുക്കിലാണ് ഈ ചിത്രത്തിൽ സൂരിയും വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നത്. ഹാസ്യ വേഷങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള സൂരിയുടെ കരിയറിൽ തന്നെ ബ്രേക്ക് ആവാൻ പോകുന്ന ശ്കതമായ ഒരു വേഷമാണ് ഇതിൽ അദ്ദേഹം ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഭവാനി ശ്രീയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയുടെ മകൻ സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട് സിനിമയിലെത്തിയ സൂര്യ, പിന്നീട് . 2019ൽ സിന്ധുബാദ് എന്ന തമിഴ് സിനിമയിൽ അച്ഛനൊപ്പം അഭിനയിച്ചിരുന്നു.
വിടുതലൈയിൽ ദിവാസി കൗമാരക്കാരന്റെ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നാണ് സൂചന. ജയമോഹൻ എഴുതിയ ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം രചിച്ചതും വെട്രിമാരനാണ്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, കിഷോർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആർ വേൽരാജാണ്. ആർ എസ് ഇൻഫോടെയ്ൻമെന്റിൻറെ ബാനറിൽ എൽറെഡ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.