ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ സംവിധായകൻ തമിഴിലെ എണ്ണം പറഞ്ഞ രചയിതാക്കളിൽ ഒരാളും നിർമ്മാതാവും കൂടിയാണ്. ധനുഷ് നായകനായ പൊല്ലാതവൻ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച വെട്രിമാരൻ പിന്നീട് ഒരുക്കിയ ചിത്രങ്ങളാണ് ആടുകളം, വിസാരനൈ, വട ചെന്നൈ, അസുരൻ എന്നിവ. ഇത് കൂടാതെ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ ആണ് ഉദയം NH14, നാൻ രാജാവാക പോഗിരേന്, പൊരിയാളൻ, കാക്ക മുട്ടൈ, കൊടി, ലെൻസ്, അണ്ണാക്ക് ജയ്, മിക മിക അവസരം എന്നിവ. ഇനി അദ്ദേഹം ചെയ്യാൻ പോകുന്നത് സൂര്യ നായകനായ വാടി വാസൽ, അതുപോലെ നെറ്റ്ഫ്ലിക്‌സ്ന് വേണ്ടി ഒരു അന്തോളജി ചിത്രം എന്നിവയും വട ചെന്നൈയുടെ അടുത്ത ഭാഗവുമാണ്.
ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ആരുടെ ആരാധകൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വെട്രിമാരൻ. മണി രത്‌നം ഒരുക്കിയ രജനികാന്ത് ചിത്രമായ ദളപതി കാണുന്നതിന് മുൻപ് വരെ താൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു എന്നും, എന്നാൽ ആ ചിത്രം കണ്ടതിനു ശേഷം താൻ മണി രത്‌നത്തിന്റെ ആരാധകനായി മാറി എന്നുമാണ് വെട്രിമാരൻ പറയുന്നത്. അത്തരമൊരു മികച്ച ചിത്രം ഒരുക്കിയ ആളിനെയല്ലേ ആരാധിക്കേണ്ടത് എന്നാണ് തനിക്കാ ചിത്രം കണ്ടപ്പോൾ തോന്നിയത് എന്നും, അന്ന് മുതൽ മണി രത്‌നം ആരാധകൻ ആണെന്നും വെട്രിമാരൻ വിശദീകരിക്കുന്നു. ഒട്ടേറെ ദേശീയ അംഗീകരങ്ങളാണ് വെട്രിമാരൻ ചിത്രങ്ങൾ നേടിയെടുത്തിട്ടുള്ളത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്തിട്ടുള്ള ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.