[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വെളിപാടിന്റെ പുസ്തകം ചിത്രീകരണം പൂർത്തിയായി: ഓണത്തിന് വമ്പൻ റിലീസ്..!

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ലാൽജോസും ആദ്യമായി ഒന്നിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം അവസാനിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന ഓണത്തിന് വമ്പൻ റിലീസായി കേരളത്തിലെ പ്രദർശനശാലകളിൽ എത്തും. ലാൽജോസിനും ആന്റണി പെരുമ്പാവൂരിനും ഒപ്പം എടുത്ത ഒരു സെൽഫി തന്റെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്തു കൊണ്ട് മോഹൻലാൽ തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം ആരാധകരെയും സിനിമാ പ്രേമികളെയും അറിയിച്ചത്.

ഓഗസ്റ്റ് 31 നാണു ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ പ്ലാൻ ചെയ്യുന്നത്. ഓണത്തിന് കേരളത്തിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ ഏറ്റവും വമ്പൻ റിലീസ് ആയിരിക്കും വെളിപാടിന്റെ പുസ്തകമെന്നു ഉറപ്പാണ്.

ഇതൊരു ബിഗ് ബജറ്റ് ചിത്രമല്ലെങ്കിലും മോഹൻലാൽ എന്ന മലയാള സിനിമയിലെ ഏറ്റവും വലിയ താരത്തിന്റെ സാന്നിധ്യവും ലാൽ ജോസ് എന്ന സംവിധായകന്റെ പേരും ഈ ചിത്രത്തെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രവും ഏറ്റവും വലിയ ഓണം റിലീസുമാക്കുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ ആശീർവാദ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന്റെ വമ്പൻ റിലീസിനെ കുറിച്ചുള്ള സംശയങ്ങൾ ഇല്ലാതാക്കുന്നു. മോഹൻലാൽ മാത്രമല്ല, ജനപ്രിയരായ അനേകം നടീനടന്മാർ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രശസ്ത നടന്മാരായ അനൂപ് മേനോൻ, സിദ്ദിഖ്, സലിം കുമാർ, ശിവജി ഗുരുവായൂർ, ചെമ്പൻ വിനോദ് , അങ്കമാലി ഡയറീസിലൂടെ പ്രശസ്തനായ ശരത് കുമാർ, ആനന്ദത്തിലൂടെ പോപ്പുലറായ അരുൺ കുര്യൻ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാകുമ്പോൾ , അങ്കമാലി ഡയറീസിലെ നായികയായിരുന്ന അന്ന രാജൻ, പ്രിയങ്ക നായർ, സ്നേഹ ശ്രീകുമാർ എന്നിവരും ഈ ചിത്രത്തിലെ താര നിരയുടെ ഭാഗമാണ്. പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസെഫും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്.

മൈക്കൽ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിൻസിപ്പലിന്റെ വേഷമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതുപോലെ തന്നെ ഈ ചിത്രത്തിലെ മോഹൻലാലിൻറെ രണ്ടു ഗെറ്റപ്പ്കളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ബെന്നി പി നായരമ്പലം രചന നിർവഹിച്ചിരിക്കുന്ന

ഈ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നതു ഷാൻ റഹ്മാനാണ്. വിഷ്ണു ശർമയാണ് വെളിപാടിന്റെ പുസ്തകത്തിനായി ദൃശ്യങ്ങൾ ഒരുക്കിയത്. മാക്സ്‌ലാബ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.