ഇപ്പോഴും പ്രേക്ഷകരെ തീയേറ്ററുകളിലേക്കു ആകർഷിക്കുന്നതിൽ അതിന്റെ പേരുകൾ വഹിക്കുന്ന പങ്കു ചില്ലറയൊന്നുമല്ല. വളരെ രസകരമായ , കൗതുകമുണർത്തുന്ന ,ആകാംക്ഷയുണർത്തുന്ന പേരുകൾ ഇപ്പോഴും പ്രേക്ഷകരെ തീയേറ്ററുകളിലേക്കു ആകർഷിക്കാറുണ്ട്. ഇനി ആ പേരുകൾ വളരെ പോപ്പുലർ ആയ ഏതെങ്കിലും ഭാഷ പ്രയോഗം കൂടിയാണെങ്കിൽ അത് കൂടുതൽ കൗതുകമായി മാറും. ഇപ്പോഴിതാ മലയാള സിനിമയിലെ എക്കാലത്തെയും പ്രശസ്തമായ ഡയലോഗുകളിൽ ഒന്ന് പേരാക്കി കൊണ്ട് ഒരു ചിത്രം എത്തുകയാണ്. രാജസേനൻ- ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ ജഗതി ചേട്ടൻ പറയുന്ന ഡയലോഗ് ആണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എന്നത്. തമിഴത്തിയായ വേലക്കാരി പെണ്ണിനെ വളച്ചെടുക്കാൻ തമിഴ് പഠിക്കുന്ന കഥാപാത്രം ആണ് ജഗതി ചേട്ടൻ ആ രംഗത്ത്. ആ ഡയലോഗ് ആണ് ഇപ്പോൾ രാഹുൽ മാധവ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര്.
പ്രശസ്ത തെലുങ്ക് സംവിധായകനായ ഗോവിന്ദ് വരാഹ രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു ആണ്. ഗോവിന്ദ് വരാഹ ആദ്യമായി ഒരുക്കിയ ഈ മലയാള ചിത്രത്തിലെ നായിക ശ്രവ്യ ആണ്. രാഹുൽ മാധവ്, ശ്രവ്യ എന്നിവരെ കൂടാതെ മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ എന്നീ നടീനടന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കുടുംബ ചിത്രമായും അതുപോലെ തന്നെ രസകരമായ ഒരു പ്രണയ ചിത്രമായും ഒരുക്കിയ ഈ ചിത്രം ഉടൻ പ്രദർശനം ആരംഭിക്കും. മുരളി കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിശ്വജിത് ആണ്. അതുപോലെ തന്നെ കൃഷ്ണ സാഗർ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രശസ്ത എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ് .
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.