[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌ക്കൊപ്പം ഐപിഎൽ താരോദയം വരുൺ ചക്രവർത്തി; വൈറലായി ചിത്രം..!

ഈ കഴിഞ്ഞ നവംബർ പത്തിന് ആണ് ഡ്രീം ഇലവൻ ഐപിഎൽ 2020 ദുബായിൽ സമാപിച്ചത്. മുംബൈ ഇന്ത്യൻസ് അഞ്ചാമതും ചാമ്പ്യന്മാരായ ഈ ഐപിഎലിലും ഒട്ടേറെ പുതിയ താരോദയങ്ങളാണ് സംഭവിച്ചത്. അതിലൊരാൾ തമിഴ് നാട് സ്വദേശിയായ സ്പിന്നർ വരുൺ ചക്രവർത്തിയാണ്. തന്റെ ലെഗ് സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളെ മുതൽ വിദേശ താരങ്ങളെ വരെ ഞെട്ടിച്ച വരുൺ ചക്രവർത്തി ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് വേണ്ടിയാണു കളിച്ചതു. ഐപിഎലിൽ കാഴ്ച വെച്ച മിന്നുന്ന പ്രകടനം വരുണിനു ഇന്ത്യൻ ട്വന്റി ട്വന്റി ടീമിലേക്കുള്ള വഴി തുറന്നെങ്കിലും ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായ പരിക്ക് മൂലം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇപ്പോഴിതാ ദളപതി വിജയ്‌ക്കൊപ്പമുള്ള വരുൺ ചക്രവർത്തിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വരുൺ ചക്രവർത്തി തന്നെയാണ് ദളപതിക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വെച്ചത്. ലോകത്തിന്റെ നെറുകയിൽ എത്തിയ വികാരമാണ് തോന്നുന്നത് എന്ന കുറിപ്പോടെയാണ് വിജയ്‌ക്കൊപ്പമുള്ള ചിത്രം വരുൺ പങ്കു വെച്ചിരിക്കുന്നത്.

ക്രിക്കറ്റിൽ എത്തുന്നതിനു മുൻപ് തമിഴ് സിനിമയിൽ അഭിനയിച്ച കഥയും വരുണിനു പറയാനുണ്ട്. ആറു വർഷം മുൻപ് റിലീസ് ചെയ്ത ജീവ എന്ന തമിഴ് ചിത്രത്തിൽ ഒരു ക്ലബ് ക്രിക്കറ്റെർ ആയി വരുൺ ചക്രവർത്തി അഭിനയിച്ചു. ക്രിക്കറ്റിൽ എത്തുന്നതിനു മുൻപ് ആർക്കിറ്റെക്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. പിന്നീട് ജോലിയുപേക്ഷിച്ചു ക്രിക്കറ്റ് എന്ന തന്റെ പാഷനിലേക്കു പൂർണ്ണമായും തിരിയുകയായിരുന്നു വരുൺ ചക്രവർത്തി. രണ്ടു വർഷം മുൻപ് നടന്ന ഐപിഎലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലൂടെയാണ് വരുൺ ഐപിഎൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ശ്രദ്ധ നേടിയത് ഈ കഴിഞ്ഞ ഐപിഎലിൽ നടത്തിയ പ്രകടനത്തിലൂടെയാണ്.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.