[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റീഫന്റെ അനിയൻ ഇതായിരുന്നോ ശെരിക്കും; ലാലേട്ടൻ സ്റ്റൈലിൽ അജു വർഗീസിന്റെ മാസ്സ് ചിത്രം..!

പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ അജു വർഗീസിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വെളുത്ത ഖദർ ഷർട്ടും, കട്ട താടിയും കൂളിംഗ് ഗ്ലാസ്സുമായി മാസ്സ് ലുക്കിലുള്ള അജു വർഗീസിന്റെ ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലാണ് അജു വർഗീസ് മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ ചിത്രം കണ്ടപ്പോൾ മുതൽ മലയാള സിനിമാ പ്രേമികളും ആരാധകരും ചോദിക്കുന്നത് ഇതിലെ അജു വർഗീസിന്റെ ഒരു ലാലേട്ടൻ സ്റ്റൈലിനെ കുറിച്ചാണ്. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുമായുള്ള സാമ്യമാണ്‌ അജു വർഗീസിന്റെ പുതിയ ചിത്രത്തിൽ ഏവരും ചൂണ്ടി കാട്ടുന്നത്. ലാലേട്ടന്റെ ഒരു ചെറിയ കട്ട് ഉണ്ടെന്നും, കണ്ടാൽ ലാലേട്ടനെ പോലെ ഉണ്ടെന്നുമെല്ലാം ആരാധകർ ആ ഫോട്ടോക്ക് കമന്റ് ചെയ്യുന്നുണ്ട്. മാത്രമല്ല, ലുസിഫെറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയെ അനുസ്മരിപ്പിക്കുന്ന ലുക്ക് ആയതു കൊണ്ട് തന്നെ, സ്റ്റീഫന്റെ അനിയൻ ഇതായിരുന്നോ ശെരിക്കും എന്ന് ചോദിക്കുന്നവരുമുണ്ട് കമെന്റ് ബോക്സിൽ.

ഏതായാലും അജു വർഗീസിന്റെ ഇത് വരെ വന്നതിൽ ഏറ്റവും മാസ്സ് ലുക്ക് ഇതാണ് എന്ന അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. തടത്തിൽ സേവ്യർ എന്നാണ് ഈ ചിത്രത്തിലെ അജു വർഗീസ് കഥാപാത്രത്തിന്റെ പേര്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ അജു വർഗീസിന്റെ ഈ പുത്തൻ മാസ്സ് ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് അജു വർഗീസ് ജോയിൻ ചെയ്തത്. ഉണ്ണി മുകുന്ദൻ ഫിലിമ്സിന്റെ ബാനറിൽ നായകൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.