ഈ കഴിഞ്ഞ നവംബർ പത്തിന് ആണ് ഡ്രീം ഇലവൻ ഐപിഎൽ 2020 ദുബായിൽ സമാപിച്ചത്. മുംബൈ ഇന്ത്യൻസ് അഞ്ചാമതും ചാമ്പ്യന്മാരായ ഈ ഐപിഎലിലും ഒട്ടേറെ പുതിയ താരോദയങ്ങളാണ് സംഭവിച്ചത്. അതിലൊരാൾ തമിഴ് നാട് സ്വദേശിയായ സ്പിന്നർ വരുൺ ചക്രവർത്തിയാണ്. തന്റെ ലെഗ് സ്പിൻ ബൗളിംഗ് കൊണ്ട് ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളെ മുതൽ വിദേശ താരങ്ങളെ വരെ ഞെട്ടിച്ച വരുൺ ചക്രവർത്തി ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് വേണ്ടിയാണു കളിച്ചതു. ഐപിഎലിൽ കാഴ്ച വെച്ച മിന്നുന്ന പ്രകടനം വരുണിനു ഇന്ത്യൻ ട്വന്റി ട്വന്റി ടീമിലേക്കുള്ള വഴി തുറന്നെങ്കിലും ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായ പരിക്ക് മൂലം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇപ്പോഴിതാ ദളപതി വിജയ്‌ക്കൊപ്പമുള്ള വരുൺ ചക്രവർത്തിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വരുൺ ചക്രവർത്തി തന്നെയാണ് ദളപതിക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വെച്ചത്. ലോകത്തിന്റെ നെറുകയിൽ എത്തിയ വികാരമാണ് തോന്നുന്നത് എന്ന കുറിപ്പോടെയാണ് വിജയ്‌ക്കൊപ്പമുള്ള ചിത്രം വരുൺ പങ്കു വെച്ചിരിക്കുന്നത്.
ക്രിക്കറ്റിൽ എത്തുന്നതിനു മുൻപ് തമിഴ് സിനിമയിൽ അഭിനയിച്ച കഥയും വരുണിനു പറയാനുണ്ട്. ആറു വർഷം മുൻപ് റിലീസ് ചെയ്ത ജീവ എന്ന തമിഴ് ചിത്രത്തിൽ ഒരു ക്ലബ് ക്രിക്കറ്റെർ ആയി വരുൺ ചക്രവർത്തി അഭിനയിച്ചു. ക്രിക്കറ്റിൽ എത്തുന്നതിനു മുൻപ് ആർക്കിറ്റെക്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. പിന്നീട് ജോലിയുപേക്ഷിച്ചു ക്രിക്കറ്റ് എന്ന തന്റെ പാഷനിലേക്കു പൂർണ്ണമായും തിരിയുകയായിരുന്നു വരുൺ ചക്രവർത്തി. രണ്ടു വർഷം മുൻപ് നടന്ന ഐപിഎലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലൂടെയാണ് വരുൺ ഐപിഎൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ശ്രദ്ധ നേടിയത് ഈ കഴിഞ്ഞ ഐപിഎലിൽ നടത്തിയ പ്രകടനത്തിലൂടെയാണ്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.