ദളപതി വിജയ് നായകനായി എത്തുന്ന അറുപത്തിയാറാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും കാത്തിരിക്കുകയായിരുന്നു ഇന്ന് ആരാധകരും സിനിമാ പ്രേമികളും. വിജയ് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അങ്ങനെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തു വിട്ടു കഴിഞ്ഞു. വാരിസ് എന്നാണ് ഈ വിജയ് ചിത്രത്തിന്റെ പേര്. നാളെ ജന്മദിനഘോഷിക്കുന്ന ദളപതി വിജയ്ക്കുള്ള സമ്മാനമായിട്ടാണ് ഇന്ന് ഈ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്കു നിർമ്മാതാവായ ദിൽ രാജുവാണ്. ദളപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് വാരിസ് ഒരുങ്ങുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്ക്കൊപ്പം ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.
പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. 2023 പൊങ്കലിനായിരികും ഇതിന്റെ റിലീസ് എന്നും അവർ പുറത്തു വിട്ടു കഴിഞ്ഞു. മഹേഷ് ബാബു നായകനായ മഹർഷി എന്ന ദേശീയ പുരസ്‍കാരം നേടിയ ചിത്രമായിരുന്നു വംശിയുടെ തൊട്ടു മുൻപത്തെ റിലീസ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.