[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാന്റെ മാസ്സ് ചിത്രം; കിംഗ് ഓഫ് കൊത്ത ആരംഭിക്കുന്നു

യുവ താരം ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് കിംഗ് ഓഫ് കൊത്ത. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കാൻ പോകുന്നത്. വേഫെറർ ഫിൽംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ദുൽഖർ സൽമാനൊപ്പം വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുമെന്നും വാർത്തകൾ പറയുന്നുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ജോഷി ചിത്രം രചിച്ച അഭിലാഷ് എൻ ചന്ദ്രൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. വേറിട്ട ഒരു ഗെറ്റപ്പിലായിരിക്കും ഇതിൽ ദുൽഖർ സൽമാനെ കാണാൻ സാധിക്കുക എന്നും വാർത്തകളുണ്ട്. ദുൽഖർ സൽമാന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഇത് കൂടാതെ ദുൽഖർ മലയാളത്തിൽ ചെയ്യാൻ പോകുന്നത് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്.

പറവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ പേര് ഓതിരം കടകം എന്നാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. സൗബിന്റെ ആദ്യ ചിത്രമായ പറവയിലും ദുൽഖർ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. ഇനി ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് സീത രാമം എന്ന തെലുങ്കു ചിത്രവും ചുപ് എന്ന ഹിന്ദി ചിത്രവുമാണ്. അത് കൂടാതെ ഗുലാബ്‌സ് ആൻഡ് ഗൺസ് എന്ന ഹിന്ദി വെബ് സീരീസിലും ദുൽഖർ അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാവും ഈ വെബ് സീരിസ് റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.