ദളപതി വിജയ് നായകനായി എത്തുന്ന വാരിസ് ഈ വരുന്ന പൊങ്കലിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ജനുവരി 11 ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിലെ ഗാനങ്ങൾ, അതുപോലെ ഇതിന്റെ ട്രെയ്‌ലർ എന്നിവ സൂപ്പർ ഹിറ്റാണ്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. തമിഴിനൊപ്പം തെലുങ്കിലും ഒരുക്കിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര് വാരസുടു എന്നാണ്. ജനുവരി 14 നു മാത്രമേ ഈ തെലുങ്ക് പതിപ്പ് തീയേറ്ററിൽ എത്തുകയുള്ളൂ എന്ന് നിർമ്മാതാവ് അറിയിച്ചു. തെലുങ്ക് സൂപ്പർ താരങ്ങളായ ബാലയ്യ, ചിരഞ്ജീവി എന്നിവരുടെ വീരസിംഹ റെഡ്ഢി, വാൾട്ടയർ വീരയ്യ എന്നീ ചിത്രങ്ങൾക്ക് കൂടുതൽ സ്ക്രീൻ കിട്ടാൻ വേണ്ടിയാണ് വാരിസ് തെലുങ്ക് പതിപ്പ് 14 ന് ആക്കിയതെന്നാണ് നിർമ്മാതാവ് പറയുന്നത്. തെലുങ്കിലെ തന്റെ സൂപ്പർ നായകന്മാരായ ചിരഞ്ജീവി, ബാലയ്യ എന്നിവരോട് തനിക്കുള്ള സ്നേഹം കൊണ്ടാണ് ഈ തീരുമാനം എന്നും അദ്ദേഹം പറയുന്നു.
ആക്ഷനും, ഇമോഷനും പ്രണയവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് മാസ്സ് എന്റർടൈനറാണ് വാരിസ് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്ന വാരിസ് വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ വിജയ് ഒരു ഗാനവുമാലപിച്ചിട്ടുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.