ദളപതി വിജയ് നായകനായി എത്തുന്ന അറുപത്തിയാറാമത് ചിത്രമാണ് വാരിസ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, മറ്റു പോസ്റ്ററുകളെന്നിവ ഏതാനും ദിവസങ്ങൾക്കു മുൻപ് ദളപതിയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വന്നത്. അതിൽ തന്നെ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതിലെ ദളപതിയുടെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എക്സികുട്ടീവ് ലുക്കിലാണ് വിജയ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് വന്നപ്പോൾ മുതൽ തന്നെ, ഈ ലുക്ക് ഓട്ടോ എന്ന ടെക്സ്റ്റൈൽ ബ്രാൻഡിന് വേണ്ടി, അതിന്റെ ബ്രാൻഡ് അംബാസ്സഡർമാരിൽ ഒരാളായ ദുൽഖറിന്റെ ഫോട്ടോഷൂട്ടിൽ നിന്ന് കോപ്പിയടിച്ചതാണെന്ന മട്ടിലുള്ള ആരോപണവും അതിനൊപ്പം ഇതേ ലുക്കിൽ ദുൽഖർ ഇരിക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാലിപ്പോൾ ആ വാദം തെറ്റാണെന്നു വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ഓട്ടോ എന്ന ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ഒഫീഷ്യൽ ടീം തന്നെയാണ്.
വാരിസ് ലുക്ക് കോപ്പി അല്ലെന്നും, അതേ ലുക്കിൽ ദുൽഖർ ഇരിക്കുന്ന ഫോട്ടോ ആരോ വ്യാജമായി ഉണ്ടാക്കിയതാണെന്നും അവർ വെളിപ്പെടുത്തി. ദളപതി വിജയ്ക്കും, വാരിസ് എന്ന ചിത്രത്തിനും അവർ വിജയാശംസകളും നേർന്നിട്ടുണ്ട്. സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള തെലുങ്കു നിർമ്മാതാവായ ദിൽ രാജുവാണ്. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദളപതി ഇരട്ട വേഷമാണ് ചെയ്യുന്നതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. രശ്‌മിക മന്ദാനയാണ് ഇതിൽ ദളപതിയുടെ നായികാ വേഷം ചെയ്യുന്നത്. ബോസ് തിരിച്ചു വരുന്നു എന്ന ക്യാപ്‌ഷനോടെയാണ് ഇതിലെ വിജയ്‌യുടെ മൂന്നു ലുക്കുകൾ പുറത്തു വിട്ടത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.