യുവ താരം സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് വരയൻ. ഈ വരുന്ന മെയ് 20 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇതിന്റെ നിർമ്മാതാവ് എ.ജി പ്രേമചന്ദ്രൻ. എം.ആർ പ്രൊഫഷണലുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ചിത്രത്തിലേക്ക് താനെത്തിയത് എങ്ങനെയെന്നതിനെക്കുറിച്ചും മറ്റും അദ്ദേഹം മനസ്സു തുറന്നത്. സംവിധായകൻ ജിജോ ജോസഫ്, തിരക്കഥാകൃത്ത് ഫാദർ ഡാനി കപ്പൂച്ചിൻ, നായകൻ സിജു വിൽസൺ എന്നിവർ ഒരുമിച്ചുവന്നാണ് തന്നോടിതിന്റെ കഥ പറയുന്നതെന്നും അവർ ഒന്നര വർഷത്തിലേറെയായി ഈ ചിത്രത്തിന്റെ പിറകെയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 4 പാട്ടുകളും 2 ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി ഒരു എന്റർടൈന്മെന്റ് പാക്കേജായ കഥയുമായാണ് അവർ വന്നതെന്നും, അവർ കഥ പറഞ്ഞ രീതിയും അവതരിപ്പിച്ച ശൈലിയും തനിക്കിഷ്ടപ്പെട്ടുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കേന്ദ്ര കഥാപാത്രമായ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന പുരോഹിതന്റെ വേഷം സിജു വിൽസന് ഇണങ്ങുന്നതായും തോന്നിയെന്നു പറഞ്ഞ പ്രേമചന്ദ്രൻ, എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും വരയനെന്നു തനിക്കുറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിലെ നർമ്മം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, 30 വർഷമായി സിനിമാ മ്യൂസിക് ഇൻഡസ്ട്രിയിലുള്ള താൻ, വരയൻ പോലെയുള്ള നല്ല സബ്ജക്ടുകൾ ചെയ്യാനുള്ള ആഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചതെന്നും വിശദീകരിച്ചു. സത്യം ഓഡിയോസിന്റെ സിനിമ നിർമ്മാണകമ്പനിയായ സത്യം സിനിമാസിൻ്റെ ബാനറിലാണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഇതിലേ മറ്റു താരങ്ങൾ.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.