[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിജു വിൽസൺ നായകനാവുന്ന വരയൻ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് എത്തി..!

യുവ താതാരം സിജു വിൽസൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിൻ ആണ്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളെന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ് വരയനെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതനായാണ് സിജു വിൽ‌സൺ ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. ലിയോണ ലിഷോയ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും വേഷമിട്ടിട്ടുണ്ട്.

രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംങ്ങും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് പ്രകാശ് അലെക്‌സാണ്. തിന്മയ്ക്ക് എതിരെ നിശ്ശബ്ദനാകാത്ത, പ്രതികരിക്കുന്ന ഒരു പള്ളീലച്ചനായാണ് സിജു വിൽസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് ട്രൈലെർ പറയുന്നു. നമ്മൾ ഇതുവരെ കണ്ടുപരിചയിച്ച പോലത്തെ ഒരു പുരോഹിതനല്ല ഫാദർ എബി കപ്പൂച്ചിനെന്നും, വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി താൻ കാത്തിരുന്ന സമയത്താണ് ‘വരയൻ’ തന്നെ തേടി വന്നതെന്നും സിജു വിൽസൺ പറഞ്ഞിരുന്നു. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും വരയനെന്നു തനിക്കുറപ്പുണ്ടെന്നു നിർമ്മാതാവ് പ്രേമചന്ദ്രനും പറയുന്നു. വരയൻ പോലെയുള്ള നല്ല സബ്ജക്ടുകൾ ചെയ്യാനുള്ള ആഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.