[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ് നായകനായ പാൻ ഇന്ത്യൻ ചരിത്ര സിനിമ; വെളിപ്പെടുത്തി സന്തോഷ് ശിവൻ..!

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപതിന്‌ റിലീസ് ചെയ്യും. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലെത്തുന്നത്. അനന്തഭദ്രം, ബിഫോർ ദി റെയിൻസ്, ഉറുമി എന്നിവയാണ് അദ്ദേഹം ഇതിനു മുൻപ് മലയാളത്തിൽ ചെയ്ത ചിത്രം. ഷാരൂഖ് ഖാൻ നായകനായ ഹിന്ദി ചിത്രം അശോകയും പൃഥ്വിരാജ് നായകനായ മലയാള ചിത്രം ഉറുമിയുമാണ് അദ്ദേഹം ഇതിനു മുൻപ് ചെയ്ത ചരിത്ര സിനിമകൾ. ഇപ്പോഴിതാ, താൻ വീണ്ടുമൊരു ചരിത്ര/ പീരീഡ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്നും, അതിൽ പൃഥ്വിരാജ് ആയിരിക്കാം നായകനെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ജാക്ക് ആൻഡ് ജിൽ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇപ്പോൾ പാൻ ഇന്ത്യ ചിത്രങ്ങളാണ് എല്ലാവരും ഒരുക്കുന്നതെന്നും, പാൻ ഇന്ത്യ തലത്തിൽ സ്വീകരിക്കപ്പെടണമെങ്കിൽ കുറച്ചു അവിശ്വസനീയത കഥ പറച്ചിലിലും അവതരണത്തിലും കൊണ്ട് വരണമെന്നും അദ്ദേഹം പറയുന്നു. താൻ അത്തരമൊരു വലിയ ചിത്രത്തിന്റെ കഥ പൃഥ്വിരാജ് സുകുമാരനോട് പറഞ്ഞിട്ടുണ്ട് എന്നും, എല്ലാം സെറ്റായി വന്നാൽ അടുത്ത വർഷം തന്നെ ആ ചിത്രത്തിന്റെ ജോലികളാരംഭിക്കുമെന്നും സന്തോഷ് ശിവൻ പറയുന്നു. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ക്യാമറ ചലിപ്പിക്കുകയാണ് സന്തോഷ് ശിവൻ. ആദ്യമായാണ് അദ്ദേഹം ഒരു ത്രീഡി ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.