യുവ താതാരം സിജു വിൽസൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിൻ ആണ്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളെന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ് വരയനെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതനായാണ് സിജു വിൽസൺ ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. ലിയോണ ലിഷോയ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും വേഷമിട്ടിട്ടുണ്ട്.
രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംങ്ങും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് പ്രകാശ് അലെക്‌സാണ്. തിന്മയ്ക്ക് എതിരെ നിശ്ശബ്ദനാകാത്ത, പ്രതികരിക്കുന്ന ഒരു പള്ളീലച്ചനായാണ് സിജു വിൽസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് ട്രൈലെർ പറയുന്നു. നമ്മൾ ഇതുവരെ കണ്ടുപരിചയിച്ച പോലത്തെ ഒരു പുരോഹിതനല്ല ഫാദർ എബി കപ്പൂച്ചിനെന്നും, വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി താൻ കാത്തിരുന്ന സമയത്താണ് ‘വരയൻ’ തന്നെ തേടി വന്നതെന്നും സിജു വിൽസൺ പറഞ്ഞിരുന്നു. അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും വരയനെന്നു തനിക്കുറപ്പുണ്ടെന്നു നിർമ്മാതാവ് പ്രേമചന്ദ്രനും പറയുന്നു. വരയൻ പോലെയുള്ള നല്ല സബ്ജക്ടുകൾ ചെയ്യാനുള്ള ആഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.