തമിഴിലെ പ്രശസ്ത നടിയും മുൻനിര താരം ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാർ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരം. സേവ് ശക്തി ഫൗണ്ടേഷന്റെ ഭാഗമായുള്ള വരലക്ഷ്മി ശരത്കുമാറിന്റെ പ്രവർത്തനങ്ങൾ ആണ് ഇവരിലേക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിക്കുന്നത്. കഴിഞ്ഞ ദിവസം സേവ് ശ്കതി ഫൗണ്ടേഷന്റെ 25 പ്രവർത്തകർ തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള കരാറിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മാനസികമായി വളർച്ചയെത്താത്ത കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയായ ഹോപ്പ് പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് ആ കുട്ടികൾക്ക് ദിനവും ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്താൻ പോവുകയാണ് ഇവർ.
വരലക്ഷ്മി ശരത് കുമാർ പത്തു കുട്ടികളുടെ വിദ്യാഭ്യാസ ചിലവാണ് ഏറ്റെടുത്തത്. ഏതായാലും ഈ നടിയുടെയും ഈ ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. വിജയ് ചിത്രമായ സർക്കാർ, ധനുഷ് ചിത്രമായ മാരി 2 എന്നിവയിലെ വരലക്ഷ്മിയുടെ പ്രകടനം കഴിഞ്ഞ വർഷം ഏറെ ശ്രദ്ധ നേടിയിരുന്നു. വെൽവെറ്റ് നഗരം, കന്നി രാസി, നീയാ 2 , കാട്ടേരി എന്നിവയാണ് ഈ വർഷം വരലക്ഷ്മിയുടേതായി വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ. അതോടൊപ്പം തെനാലി രാമകൃഷ്ണ ബി എ ബി എൽ എന്ന തെലുങ്കു ചിത്രത്തിലും രണം എന്ന കന്നഡ ചിത്രത്തിലും വരലക്ഷ്മി അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ കസബ, കാറ്റു, മാസ്റ്റർപീസ് എന്നീ ചിത്രങ്ങളിൽ ആണ് വരലക്ഷ്മി അഭിനയിച്ചിട്ടുള്ളത്. നായികാ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ഈ നടിയുടെ ‘അമ്മ രാധികയും തമിഴിലെ ഏറെ തിരക്കുള്ള സ്വഭാവ നടിയാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.