വനിതാ ഫിലിം അവാർഡ് 2018 ഇന്നലെ വിതരണം ചെയ്തു. മലയാളത്തിലെ പ്രശസ്ത താരങ്ങൾ അണി നിരന്ന ഗംഭീര ചടങ്ങിൽ വെച്ച് വിജയികൾ അവാർഡുകൾ ഏറ്റു വാങ്ങി. മികച്ച നടനുള്ള പുരസ്‍കാരം ഫഹദ് ഫാസിൽ സ്വീകരിച്ചപ്പോൾ ദുൽഖർ സൽമാൻ നേടിയത് ജനപ്രിയ നടനുള്ള പുരസ്‌കാരം ആണ്. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേർക്കായിരുന്നു. മഞ്ജു വാര്യർ, പാർവതി എന്നിവരാണ് ആ അവാർഡ് കരസ്ഥമാക്കിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച ചിത്രമായും, ഉദാഹരണം സുജാത ജനപ്രീതിയും കലാമൂല്യവും ഉള്ള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സ്കാഷിയും സംവിധാനം ചെയ്ത ദിലീഷ് പോത്തൻ ആണ് മികച്ച സംവിധായകൻ. ജയസൂര്യക്കു സ്പെഷ്യൽ പെർഫോമൻസിനുള്ള അവാർഡ് ലഭിച്ചപ്പോൾ അതേ അവാർഡ് ഫീമെയ്ൽ കാറ്റഗറിയിൽ ലഭിച്ചത് അനു സിത്താരക്ക് ആണ്.
മികച്ച സഹനടൻ ആയി സുരാജ് വെഞ്ഞാറമൂടിനെയും മികച്ച സഹനടി ആയി ശാന്തി കൃഷ്ണയെയും തിരഞ്ഞെടുത്തു. ഹാരിഷ് കണാരൻ ആണ് മികച്ച ഹാസ്യ നടനുള്ള അവാർഡ് നേടിയത്. വിജയ രാഘവൻ മികച്ച വില്ലനുള്ള പുരസ്‍കാരം നേടിയപ്പോൾ, ആസിഫ് അലി- അപർണ്ണ ബാലമുരളി ജോഡി മികച്ച ഓൺസ്‌ക്രീൻ പെയർ നു ഉള്ള പുരസ്‍കാരം കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടിയത് പറവ എന്ന ചിത്രം സംവിധാനം ചെയ്ത സൗബിൻ ഷാഹിർ ആണ്. അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ശരത് കുമാർ ആണ് മികച്ച പുതുമുഖ നടൻ. മികച്ച പുതുമുഖ നടി ആയി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായിക ആയ നിമിഷയെ തിരഞ്ഞെടുത്തു.
ഷാൻ റഹ്മാൻ ആണ് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് സ്വീകരിച്ചത്. മികച്ച ഗായകനുള്ള അവാർഡ് വിജയ് യേശുദാസ് സ്വീകരിച്ചപ്പോൾ ഹരിനാരായണൻ ആണ് മികച്ച വരികൾ എഴുതിയ ആൾക്കുള്ള അവാർഡ് നേടിയത്. മികച്ച ക്യാമറാമാൻ ആയി സാനു ജോൺ വർഗീസ് തിരഞ്ഞെടുക്കപെട്ടപ്പോൾ ശ്യാം പുഷ്ക്കരൻ- ദിലീഷ് നായർ ടീം ആണ് മികച്ച തിരക്കഥാകൃത്തുക്കൾക്കുള്ള അവാർഡ് നേടിയത്. പ്രസന്ന മാസ്റ്റർ ആണ് മികച്ച നൃത്ത സംവിധായകൻ. റൊമാന്റിക് ഹീറോ അവാർഡ് ടോവിനോ തോമസ് നേടിയപ്പോൾ ഐശ്വര്യ ലക്ഷ്മി പ്രണയ നായികക്കുള്ള അവാർഡ് നേടി. ഫാമിലി ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടത് കുഞ്ചാക്കോ ബോബൻ ആണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
This website uses cookies.