പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ സംവിധാനം ചെയ്ത വികട കുമാരൻ എന്ന കോമഡി എന്റെർറ്റൈനെർ അടുത്ത മാസം തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ മികച്ച ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വാലെന്റൈൻസ് ഡേ സ്പെഷ്യൽ പോസ്റ്ററും ആയി എത്തിയിരിക്കുകയാണ് വികട കുമാരൻ ടീം. വൈ വി രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നാദിർഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ ആണ് ഈ ടീം ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അരങ്ങേറിയ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃതിക് റോഷൻ.
ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത മാസം അവസാനത്തോടെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. സലിം കുമാർ, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന വികട കുമാരനിലെ നായികാ വേഷം ചെയ്തിരിക്കുന്നത് മാനസ രാധാകൃഷ്ണൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത്. ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് , എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്. ജനപ്രിയൻ, ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് ബോബൻ സാമുവൽ ഒരുക്കിയ മറ്റു ചിത്രങ്ങൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.