ഡിയർ ഫ്രണ്ട് എന്ന വിനീത് കുമാർ ചിത്രത്തിന് ശേഷം റിലീസ് ചെയ്യുന്ന ടോവിനോ തോമസ് ചിത്രമായ വാശി ഇന്ന് മുതൽ പ്രദർശനമാരംഭിക്കുകയാണ്. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ടോവിനോയും കീർത്തിയും വക്കീൽ കഥാപാത്രങ്ങളായാണ് എത്തുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. അഡ്വ. എബിന്‍ ആന്‍ഡ് അഡ്വ. മാധവി എന്നാണ് ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ യഥാക്രമം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര്. ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയുമെത്തുന്നതെന്നാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സൂചിപ്പിക്കുന്നത്.
നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് വാശി കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. വിഷ്ണു ജി രാഘവ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കൂടാതെ, കോട്ടയം രമേശ്, മായാ വിശ്വനാഥ്, റോണി ഡേവിഡ്, ബൈജു, നന്ദു, മായാ മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കൈലാസ് മേനോൻ, ക്യാമറ ചലിപ്പിച്ചത് റോബി വർഗീസ് രാജ് എന്നിവരാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.